Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ ഓട്ടം വയനാടിനായി

22 Aug 2024 18:23 IST

Basheer Puthukkudi

Share News :

കുന്നമംഗലം : കോഴിക്കോട് ജില്ല ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരം കുന്നമംഗലം മുക്കം മലയോര മേഖല ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഇന്നത്തെ കലക്ഷൻ വയനാട്ടിലെ ദുരിത ബാധിതർക്ക് നൽകും. മലയോര മേഖല അസോസിയേഷൻ്റെ ആദ്യ ബസ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഫ്ലാഗ് ഓഫ് ചെയ്തു. മലയോര മേഖല അസോസിയേഷൻ പ്രസിഡണ്ട് സിഡി അഭിലാഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു പൂത കണ്ടി, കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, തളത്തിൽ ചക്രായുഥൻ, എം.കെ മോഹൻദാസ്, സി.വി സംജിത്ത്, എം. ബാബുമോൻ, ഒ. വേലായുധൻ, നൗഷാദ് തെക്കയിൽ, ഒ.സി രാധാകൃഷ്ണൻ, ടി.പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു

Follow us on :

More in Related News