Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിസർവേ; നഗരപ്രദേശങ്ങളിലെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച വൈക്കത്ത്.

20 Feb 2025 23:34 IST

santhosh sharma.v

Share News :

വെക്കം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നഗരപ്രദേശങ്ങളിലെ ഭൂമിയുടെ സർവേ നടത്തുന്നതിനുള്ള നാഷണൽ ജിയോസെപ്ഷ്യൻ നോളജ് ബേസ്ഡ് ലാൻസ് സർവേ ഓഫ് അർബർ ഹാബിറ്റേഷൻ (എൻ.എ.കെ.എസ്.എച്ച്.എ.) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഫെബ്രുവരി 22) ഉച്ചകഴിഞ്ഞ് 2.30ന് വൈക്കത്ത് നടക്കും. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് മുഖ്യാതിഥിയാകും. സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എം.എ. ആശ പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭ വൈസ് ചെയർമാൻ പി.റ്റി. സുഭാഷ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാർ, ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടർ എൽ.ആർ. എസ്. ഉഷ ബിന്ദുമോൾ, സർവേ ഓഫ് ഇന്ത്യ കേരള- ലക്ഷദ്വീപ് വിങ് സൂപ്രണ്ടിംഗ് സർവെയർ പങ്കജ് കുമാർ, വൈക്കം തഹസിൽദാർ എൻ. ഗോപകുമാർ, നഗരസഭാംഗങ്ങങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.പദ്ധതിയിലൂടെ സ്വകാര്യ ഭൂമികൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, പൊതുസ്വത്തുക്കൾ, റെയിൽവേ വകുപ്പിന്റെ ഭൂമി, നഗരസഭയുടെ ഭൂമി, ക്ഷേത്രം, ബസ് സ്റ്റാൻഡ്, റോഡ്, ഇടവഴികൾ, തോടുകൾ, ശ്മശാനം, ജല പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ, യുജിഡി ലൈൻ, ടെലിഫോൺ ലൈൻ തുടങ്ങി സർക്കാർ വകുപ്പുകളുടെ വസ്തുക്കൾ ഉൾപ്പെടെയുള്ളവ സർവെ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നഗരസഭയുടെയും സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തി കൃത്യമായ ലാൻഡ് രേഖകൾ തയാറാക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത നഗരസഭകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുന്നത്. ഉദ്യോഗസ്ഥർ സർവെ ജോലിക്കായി എത്തുമ്പോൾ ഭൂ ഉടമകൾ ഭൂമിയുടെ അതിരുകളും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പരിശോധനയ്ക്കായി നൽകണമെന്നും, ഭൂമി അളന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു. 



Follow us on :

More in Related News