Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലിയാർ പുഴയുടെ തീരത്ത് പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ വെട്ടി നശിപ്പിച്ചു

15 Jun 2024 19:59 IST

Basheer Puthukkudi

Share News :


       ചാലിയാർ പുഴയുടെ തീരത്ത് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് നമ്പറിട്ട് സംരക്ഷിക്കുന്ന 8 ബദാം മരങ്ങളാണ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ വെട്ടി ചാലിയാർ പുഴയിലേക്ക് തള്ളിയിട്ടത്.ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അധികൃതർ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇത്തരത്തിൽ സംരക്ഷിക്കപ്പെടേണ്ട മരങ്ങൾ വെട്ടി നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്,വൈസ് പ്രസിഡണ്ട് സി.ഉഷ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, വാർഡ് ക്ലാർക്ക് ശ്രീജ എന്നിവർ സന്ദർശിച്ചു

Follow us on :

More in Related News