Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്രകൾക്ക് നിയന്ത്രണം

08 Jun 2024 19:24 IST

Jithu Vijay

Share News :

 മലപ്പുറം : സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. വലിയ തുക ചെലവഴിച്ച്‌ പഠന യാത്രകൾ നടത്തുന്ന നടപടികൾ സ്കൂൾ

അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് കർശന നിർദേശവുമായി സർക്കുലർ ഇറക്കി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാറിന്റെതാണ് നടപടി.

കോഴിക്കോട് ബീച്ചിൽ കാർ കത്തിയത് ഷോർട്ട് സക്യൂട്ട് മൂലം

എല്ലാ വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെകൂടി പഠന യാത്രകളിൽ പങ്കെടുപ്പിക്കാൻ അധ്യാപകർ ശ്രദ്ധപുലർത്തണമെന്നും നിർദ്ദേശമുണ്ട്.

സ്കൂളിൽ നിന്ന് പഠനയാത്ര പോകാൻ തടസ്സം നേരിട്ടതിനെ തുടർന്ന്എടത്തനാട്ടുകരയില് 11 വയസുകാരൻ ആത്മഹത്യ ചെയ്തിരുന്നു. ദാരുണമായ ഈ വിഷയം ചൂണ്ടിക്കാട്ടി മഞ്ചേരി എലമ്പ്ര സ്വദേശി തേനത്ത് മുഹമ്മദ് ഫൈസി സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ബലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോർട്ട് തേടി. തുടർന്നാണ് പഠനയാത്രകൾ നടത്താൻ

വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന സർക്കുലർ ഇറക്കിയത്. ,


വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിരദ്ധേശം നിലവിൽ മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾക്ക് മാത്രമെ ബാധമാകൂവെങ്കിലും സംസ്ഥാനത്ത് ഇത് സംബന്ധിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ക്ലാസുകളില് യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് വിലകൂടിയ ഉപഹാരങ്ങൾ കൈമാറുന്നതും പതിവായതോടെ അധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ഉപഹാരങ്ങൾ

സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന

നിർദ്ദേശം ആദ്യമായി പുറപ്പെടുവിപ്പിച്ചത് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്നു. തുടർന്ന് ഇത് സംസ്ഥാനമാകെ നടപ്പിലായി.

Follow us on :

Tags:

More in Related News