Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 19:28 IST
Share News :
തൊടുപുഴ: വയനാട് ദുരന്തം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും കേരളത്തിന് ഒരു സഹായവും ചെയ്യാത്ത കേന്ദ്രത്തിന്റെ പകപോക്കല്‍ സമീപനത്തിനെതിരെ തൊടുപുഴ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലേക്ക് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഉജ്വല മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ എല്ലാം നിഷ്‌കരുണം തള്ളി കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ചതിക്കുകയായിരുന്നു. 400ലേറെ മരണമാണ് വയനാട്ടില്‍ സ്ഥിരീകരിച്ചത്. എന്നിട്ടും സഹായമൊന്നും കേരളത്തിന് ഇല്ല. അതേ സമയം, 56 പേര് ദുരന്തത്തില്‍ മരിച്ച ആന്ധ്രക്ക് 1036 കോടിയും 64 പേര്‍ മരിച്ച ബീഹാറിന് 1311 കോടിയും 88 പേര്‍ മരിച്ച യു.പിക്ക് 1701 കോടിയും നല്‍കി. ഇതേപോലെ ഗുജറാത്തിനും മഹാരാഷ്ട്രക്കും എല്ലാം വാരിക്കോരി കൊടുത്തു.
എയിംസ് അനുവദിക്കുന്നതില്‍ അടക്കം കേരളത്തോട് കാണിക്കുന്ന വിവേചനത്തിന്റെ തുടര്‍ച്ചയാണ് ദുരന്തമുഖത്തെ ഈ രാഷ്ട്രീയ പകപോക്കല്‍. ഇതിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ചെറുത്തുനില്‍പ്പ് ഉണ്ടാകണമെന്നും പ്രകാശ് ബാബു പറഞ്ഞു.എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ കെ. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.കെ ജയചന്ദ്രന്‍, കെ.കെ ശിവരാമന്‍, ജോസ് പാലത്തിനാല്‍, പ്രഫ. കെ.ഐ ആന്റണി, വി വി മത്തായി, അനില്‍ കുവപ്ലാക്കല്‍, ജോര്‍ജ് അഗസ്റ്റിന്‍, പോള്‍സണ്‍ മാത്യു , കോയ അമ്പാട്ട്, കെ.എന്‍ റോയി, കെ.എം ജബ്ബാര്‍, പി.കെ വിനോദ്, സി. ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രിന്‍സ് മാത്യു, വി ആര്‍ പ്രമോദ്, സുനില്‍ സെബാസ്റ്റ്യന്‍, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് ഫൈസല്‍, ടി.ആര്‍ സോമന്‍, പി.പി സുമേഷ്, ശിവന്‍ നായര്‍, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായിരുന്നു തൊടുപുഴ പോസ്റ്റല്‍ സുപ്രണ്ട് ഓഫീസ് മാര്‍ച്ച്.
Follow us on :
More in Related News
Please select your location.