Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 08:18 IST
Share News :
കോഴിക്കോട്: ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്. ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന കേസില്‍ എന്തിന് മുന്‍കൂര്‍ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പൊലീസിന് മുന്നില്‍ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണം. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒന്‍പതോടെയാണ് ചോറോട് മേല്‍പ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തില്‍ 62 വയസുകാരിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകള്‍ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു. വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീല്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
ദൃഷാനയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പൊരുതുന്ന കുടുംബത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത ആക്കിയതോടെയാണ് മുടന്തി നീങ്ങുകയായിരുന്ന അന്വേഷണത്തിന് ജീവന്‍ വച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയാ കേസും എടുത്തിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. പത്ത് മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നഷ്ട പരിഹാരത്തിനായി പ്രതി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതിനിടെയാണ് വിദേശത്തുള്ള പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.