Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 15:30 IST
Share News :
വൈക്കം: വൈക്കം നഗരസഭയും കൃഷിഭവനും
അയ്യൻങ്കാളി തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് പൂവേ പൊലി പൂവേ 2024 പദ്ധതി പ്രകാരം നട്ടുവളർത്തിയ ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി. 5,9,10 എന്നീ വാർഡുകളിലാണ് വിളവെടുപ്പ് നടന്നത്.
നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. നഗര സഭ വൈസ് ചെയർമാർ പി.ടി സുഭാഷ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ എസ്. ഹരിദാസൻ നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധുസജീവൻ, എൻ. അയ്യപ്പൻ, ബിന്ദു ഷാജി
ലേഖാ ശ്രീകുമാർ, കൗൺസിലർമാരായ
അശോകൻ വെള്ളവേലി, രേണുകാ രതീക്ഷ്,
എബ്രഹാം പഴയ കടവൻ, ബിജിമോൾ
കവിതാ രാജേഷ്, രാജശ്രീ, രാജശേഖരൻ, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ,
തൊഴിലുറപ്പ് കോഡിനേറ്റർമാരായ
സൗമ്യ ജനാർദനൻ, അനിത, മേറ്റൻമാരായ
മഹിളാമണി, സുശീല, ഷീല, ദാസൻ
രാജേഷ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.