Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എല്ലാ ഡിവിഷനിലും എ.ഡി എസ് ഓഫീസ് തുടങ്ങിയ കേരളത്തിലെ ആദ്യത്തെ സി.ഡി എസ് ആയി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്

19 Dec 2024 10:29 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നഗരസഭയിലെ എല്ലാ ഡിവിഷനിലും എ.ഡി എസ് ഓഫീസ് തുടങ്ങിയ കേരളത്തിലെ ആദ്യത്തെ സി.ഡി എസ് ആയി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്. നഗരസഭയിലെ ആകെയുള്ള 45 വാർഡിലും ADS ഓഫീസായി വാടകക്കെടുത്ത 5 എണ്ണമൊഴിച്ച് ബാക്കി അംഗൻവാടി കെട്ടിടത്തിനോട് ചേർന്നും മറ്റുമാണ് നഗരസഭയുടെ കൗൺസിൽ അംഗീകാരത്തോടെ എസി എസ് ഓഫീസ് സജ്ജീകരിച്ചത്.


കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സി.ഡി.എസിന് കീഴിലെ എല്ലാ എഡിഎസിലും ഓഫീസ് എന്ന നേട്ടം കൈവരിച്ചത്. ഓരോ വാർഡിലും ജനപ്രതിനിധികളും എ ഡി എസ് ഭാരവാഹികളും ഒന്നായിട്ടുള്ള പരിശ്രമമാണ് ഈ നേട്ടത്തിലേക്ക് പരപ്പനങ്ങാടി കുടുംബശ്രീയെ ഈ നേട്ടത്തിൽ എത്തിച്ചത്.

കുടുംബശ്രീനഗരതലത്തിൽ നടപ്പിലാക്കുന്ന ചലനം മെൻ്റൽഷിപ്പ് പ്രോഗ്രാമിൻ്റെ തുടർച്ചയായിട്ടാണ് മലപ്പുറം ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത പരപ്പനങ്ങാടി സി ഡി എസ് ഈ നേട്ടം കൈവരിച്ചത് .


സമ്പൂർണ എഡിഎസ് സജ്ജമാക്കിയതിൻ്റെ പൂർത്തീകരണ ത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം

നഗരസഭ ചെയർമാൻ പി പി ഷാഹുൽഹമീദ് നിർവ്വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളും സി.ഡി.എസും യോജിച്ചുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിലേക്ക് സി.ഡി.എസിനെ എത്തിച്ചതെന്ന് ഉദ്ഘാടനത്തിൽ ചെയർമാൻ പറഞ്ഞു.


സി ഡി എസ് ചെയർപേഴ്സൻ പി പി സുഹറാബി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർബാനു, ജില്ലാ മിഷൻ കോഡിനേറ്റർ സുരേഷ് കുമാർ, സി ഡി എസ് വൈസ് ചെയർപേഴ്സൺ റഹിയാനത്ത്, കൗൺസിലർമാരായ നസീമ. പി. ഓ, 

നസീമ എം സി, ഷാഹിന, ടി റസാഖ്, 

അസീസ് കൂളത്ത്, ബേബി അച്യുതൻ,

ജാഫർ, മുസ്തഫ, മഞ്ജുഷ പ്രലോഷ്, മാരിയത്, സി.ഡി.എസ് കൺവീനർമാർ, കോർമെൻറർ അനിൽ കുമാർ., മെൻറർ ഷീല വേണുഗോപാൽ, IRG അംഗങ്ങൾ, സിഡിഎസ് മെമ്പർമാർ, Cmm റെനീഫ്, ബ്ലോക്ക് കോഡിനേറ്റർമാർ അക്കൗണ്ടന്റ്, സി ആർ പിമാർ സി.ഡി.എസ് പൊതുസഭ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News