Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 09:38 IST
Share News :
ചാത്തന്നൂർ: കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ചുറ്റുമതിലും പ്രവേശന കവാടവും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ഫണ്ടില്‍ നിന്നും 32 ലക്ഷം ചെലവിലാണ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ചത്. ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്റെ ഭാഗത്ത് 18 ലക്ഷം രൂപ വിനിയോഗിച്ചാണ് ചുറ്റുമതിലും പ്രവേശന കവാടവും പൂര്‍ത്തിയാക്കിയത്. സ്‌കൂളിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊട്ടാരക്കരയുടെ പ്രധാന കേന്ദ്രമായ സ്‌കൂളില്‍ കൂടുതല്‍ സൗകര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. അളവില്ലാതെ വിവരങ്ങള്‍ ലഭ്യമാകുന്ന ഈ കാലത്ത് കൃത്യമായ അറിവുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. ഗ്രൗണ്ട് നവീകരണത്തിന് മറ്റും ഉള്‍പ്പെടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ്.ആര്‍ രമേശ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ ഉണ്ണികൃഷ്ണന്‍ മേനോന്‍, ഫൈസല്‍ ബഷീര്‍, മിനി കുമാരി, കൗണ്‍സിലര്‍മാരായ അരുണ്‍ കാടാക്കുളം, അനിത ഗോപകുമാര്‍, പി.ടി.എ പ്രസിഡന്റ് ബി വേണുഗോപാല്‍, എസ്.എം.സി ചെയര്‍മാന്‍ ആര്‍ റോഷന്‍, മാതൃസമിതി പ്രസിഡന്റ് ജ്യോതി മറിയം ജോണ്‍, എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ആര്‍ പ്രദീപ്, ഹെഡ്മാസ്റ്റര്‍ ബി ശശിധരന്‍ പിള്ള, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ബി ടി ഷൈജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.