Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ സെപ്‌തംബർ 27, 28 തിയതികളിൽ

25 Sep 2025 12:09 IST

NewsDelivery

Share News :

കോഴിക്കോട് - കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സി.എച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡവലപിംഗ് സൊസൈറ്റിസ് സംഘടിപ്പിക്കുന്ന രണ്ടാമത് സി എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ സെപ്‌തംബർ 27, 28 തിയതികളിൽ കാലിക്കറ്റ് സർവ്വകലാശാല സെമിനാർ കോംപ്ലക്‌സിൽ നടക്കും ഭരണഘടനാ വാഗ്‌ദാനങ്ങളുടെ വീണ്ടെടുപ്പ് തുല്യപൗരത്വം, കൂട്ടായ മാനവികത എന്നതാണ് സെമിനാറിന്റെ പ്രമേയം 27ന് രാവിലെ 10 മണിക്ക് നാഷണൽ ജൂഡിഷ്യൽ അക്കാഡമി മുൻ ഡയറക്‌ടറും സി എച്ച് ചെയർ ഓണററി വിസിറ്റിംങ് പ്രൊഫസറുമായ പ്രൊഫ. ജി. മോഹൻ ഗോപാൽ തീം പ്രസന്റേഷൻ നടത്തും. സി.എച്ച് ചെയറിന്റെ ഡൊണർ വേദിയായ ഗ്രെയ്‌സ് എജ്യൂക്കേഷണൽ അസോസിയേഷൻ ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്യും കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ (ഡോ) പി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എം പി. പി.വി അബ്ദുൽ വഹാബ് എം.പി. അഡ്വ.ഹാരിസ് ബീരാൻ എം.പി ഡോ. എം കെ മുനീർ എം എൽ എ. പി അബ്ദുൽ ഹമീദ് എം എൽ എ. പി എം എ സലാം. ബിനോയ് വിശ്വം വിടി ബൽറാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർപേഴ്‌സൺ പി കെ ശിഫാന തുടങ്ങിയവർ പങ്കെടുക്കും.


ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇന്ത്യയിലെ മുൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടറും ജേണലിസ്റ്റും എഴുത്തുകാരനുമായ ആകാർ പട്ടേൽ, ഇ.പി ഡബ്ല്യു മുൻ എഡിറ്ററും അക്കാഡമിഷനുമായ പ്രൊഫ ഗോപാൽ ഗുരു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്ത് വന്ന അബ്ദുറഹ്‌മാൻ ഐ പി എസ് (മഹാരാഷ്ട്ര), മാധ്യമപ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ഭാഷാ സിംങ്, മൈൽസ് ടൂ ‌മൈൽ ഫൗണ്ടേഷൻ ഡയറക്‌ടറും ഡൽഹി ഐ ഐ ടി അധ്യാപകനുമായ ആസിഫ് മുജ്‌തബ, ഹ്യൂമൈൻ ദ ഹ്യൂമാനിറ്റീസ് ലാബ് സ്ഥാപക ഡോ. സിമി കെ സലീം ചരിത്രാധ്യാപകനായ ഡോ. പി.ജെ വിൻസെൻ്റ് കുവൈത്ത് എംബസിയിലെ മുൻ മിഷൻ സെക്രട്ടറി ആഷിക് വാഫി, മലയാളം സർവകലാശാല അദ്ധ്യാപകൻ ശംസീർ കേളോത്ത്, സിനിമാ ഗവേഷകനായ ഹിലാൽ അഹമദ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും


സമാപന സെഷൻ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് സമദാനി എം പി. കെ എം ഷാജി, കെ എസ് ശബരിനാഥ് എന്നിവർ മുഖ്യ പ്രമേയത്തിൻറെ ഉപവിഷയങ്ങൾ അവതരിപ്പിക്കും രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 9847648664 എന്ന നമ്പറിൽ ബന്ധപ്പെടണം.


വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ സി.കെ. സുബൈർ, ചെയർ ഡയറക്ട‌ർ ഖാദർ പാലാഴി, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ. ഫൈസൽ ബാബു, സെനറ്റ് മെമ്പർ ഡോ. ആബിദ ഫാറൂഖി. സി.എച്ച് ചെയർ ഗവേണിംഗ് ബോഡി അംഗം ഡോ. ഷാഹിന മോൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News