Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി ശശികുമാർ സെക്രട്ടറി; സിപിഎം കോട്ടയം ഏരിയ സമ്മേളനം സമാപിച്ചു

24 Nov 2024 19:07 IST

CN Remya

Share News :

കോട്ടയം: നഗര വീഥികൾ ചുവപ്പിച്ച ഉജ്വലമായ ചുവപ്പുസേനാ മാർച്ചോടെയും ബഹുജന റാലിയോടെയും സിപിഎം കോട്ടയം ഏരിയ സമ്മേളനം സമാപിച്ചു. ചുവപ്പുസേനാ മാർച്ചും റാലിയും തിരുവാതുക്കൽ ജങ്‌ഷനിൽ ആരംഭിച്ചു. വാദ്യമേളങ്ങളുമായി നീങ്ങിയ മാർച്ച്‌ ആവേശം വിതറി സീതാറാം യെച്ചൂരി നഗറിൽ (ഇല്ലിക്കൽ മുനിസിപ്പൽ മൈതാനം) സമാപിച്ചു.

പതിനൊന്ന്‌ പ്ലാറ്റൂണുകളിലായി 300ലധികം ചുവപ്പുസേനാംഗങ്ങൾ അണിനിരന്നു. ആർ ശെൽവരാജ്‌ ആയിരുന്നു ക്യാപ്‌റ്റൻ. സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ സല്യൂട്ട്‌ സ്വീകരിച്ചു. തുടർന്ന്‌ ചേർന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ്‌കുറുപ്പ്, ജില്ലാ കമ്മറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, ബി ആനന്ദക്കുട്ടൻ, കെ വി ബിന്ദു, കെ ആർ അജയ്, ഏരിയ കമ്മറ്റിയംഗങ്ങളായ അഡ്വ. ഷീജ അനിൽ, പി ജെ വർഗീസ്, എം കെ പ്രഭാകരൻ, ആർ അഭിലാഷ് എന്നിവർ പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി വി എൻ വാസവൻ ഉപഹാരം നൽകി.

Follow us on :

More in Related News