Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2024 08:21 IST
Share News :
മുക്കം: രാഹുൽ ഗാന്ധിക്കെതിരായ എൽ.ഡി.എഫ് നേതാക്കളുടെ നിരന്തരമായ വിദ്വേഷ പരാമർശം മതേതര ചേരിയെ ദുർബലമാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. ചുള്ളിക്കാപറമ്പിൽ നടന്ന യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും ഇടതു നേതാക്കളും രാഹുൽ ഗാന്ധിക്കെതിരെ നിരന്തരമായി അപകീർത്തി പ്രസ്താവനകൾ നടത്തുന്നത് ഇന്ത്യ മുന്നണിയെ പിന്നിൽ നിന്നും കുത്തുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ അഷ്റഫ് അധ്യക്ഷനായി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി.ടി അഹമ്മദ് കുട്ടി, സിദ്ദീഖ് പുറായിൽ,ഷാബൂസ് അഹമ്മദ്, ശരീഫ് അക്കരപറമ്പിൽ, സലാം ചാലിൽ, മുഹമ്മദ് തടായിൽ, കെ.സി മുജീബ്, കെ.ടി ലത്തീഫ്, ഹമീദ് കഴായിക്കൽ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.