Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 19:45 IST
Share News :
മലപ്പുറം : പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജിങ് കമ്മറ്റിയുടെ നേതൃതത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ, അറ്റന്റർ തസ്തികകളിലേക്കാണ് നിയമനം. ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ബ്ലഡ് ബാങ്കില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം (ബി.എസ്.ടി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്)/ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്) എന്നിവയാണ് ബ്ലഡ് ബാങ്ക് ടെക്നിഷ്യന് വേണ്ട യോഗ്യതകള്‍.
ഒമ്പതാം തരം വിജയിച്ച, ബ്ലഡ് ബാങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അറ്റന്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യരായവർ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും, കോപ്പിയും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ജൂണ്‍ 15 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ബ്ലഡ് ബാങ്ക് ഓഫീസിൽ സമര്‍പ്പിക്കണം. ജൂണ്‍ 20 ന് രാവിലെ 9.30 ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495 999 323.
Follow us on :
More in Related News
Please select your location.