Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 08:07 IST
Share News :
ആലപ്പുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മര്‍ദിച്ചു കൊന്നതെന്ന് വിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒന്നര വര്‍ഷമായി ഭര്യ വിഷ്ണുവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവര്‍ക്ക് നാല് വയുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കള്‍ വിഷ്ണുവുമായി തര്‍ക്കം ഉണ്ടാവുകയും അര മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചു.
മര്‍ദത്തിനൊടുവില്‍ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് വിഷ്ണു ഭാര്യയെ കാണാനായെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ വിഷ്ണുവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ അസ്വഭാവിക മരണത്തിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.