Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പ്രവാസിസംഘം പരപ്പനങ്ങാടി വില്ലേജ് കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

08 Dec 2025 10:23 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കേരള പ്രവാസിസംഘം പരപ്പനങ്ങാടി വില്ലേജ് കമ്മറ്റി പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന എൽ ഡി എഫ് - ജനകീയ വികസന മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. പുത്തൻ പീടിക ഡിവിഷനിൽ നിന്ന് ആരംഭിച്ച പ്രചരണ ജാഥ കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തെക്കെപ്പാട്ട് ലത്തീഫ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം തിരൂരങ്ങാടി ഏരിയ സെൻ്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മറ്റി അംഗം കെ. ജയചന്ദ്രൻ, ഡിവിഷൻ 29 ലെ സ്ഥാനാർത്ഥി കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ, ഡിവിഷൻ 32 സ്ഥാനാർത്ഥി ബിന്ദു ജയചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 


കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് പ്രസിഡൻ്റ് എ.വി. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വില്ലേജ് സെക്രട്ടറി കെ.സുരേഷ് സ്വാഗതവും, വില്ലേജ് കമ്മറ്റി അംഗം സലീം എലിമ്പാടൻ നന്ദിയും പറഞ്ഞു.


വില്ലേജ് പരിധിയിലെ ഡിവിഷനുകളിൽ നൽകിയ സ്വീകരണ യോഗത്തിൽ പരപ്പനങ്ങാടി വില്ലേജ് ജോ. സെക്രട്ടറി എ.വി. ജിത്തു വിജയ്, കമ്മറ്റി അംഗങ്ങളായ സലിം എലിമ്പാടൻ, ടി.പി. കുഞ്ഞാലൻ കുട്ടി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News