Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടവട്ടം ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ സജ്ജീകരിച്ച വർണ്ണകൂടാരത്തിൻ്റെ ഉദ്ഘാടനം നടത്തി.

16 Jan 2025 13:04 IST

santhosh sharma.v

Share News :

മറവൻതുരുത്ത്: ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഇടവട്ടം ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ സമഗ്രശിക്ഷാ കേരളം “സ്റ്റാർസ്” പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച വർണ്ണകൂടാരത്തിൻ്റെ ഉദ്ഘാടനം സി.കെ ആശ എം എൽ എ നിർവ്വഹിച്ചു. പൊതു വിദ്യാലയങ്ങയുടെ പരിസര പ്രദേശങ്ങളിലുള്ളവർ തങ്ങളുടെ കുട്ടിക്കളെ ഇത്തരം സ്കൂളുകളിൽ വിട്ട് ഇത് പ്രയോജനപ്പെടുത്തുമ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ കരുത്തുറ്റതായി മാറുന്നതെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. ശാസ്ത്ര പരമായ കൗതുകങ്ങൾ ഉൾപ്പടെ 13 ഇടങ്ങൾ സജ്ജീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജിൻസി കെ.ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു പ്രദീപ്, സീമ ബിനു, ബി. ഷിജു, ഗ്രാമ പഞ്ചായത്ത് അംഗം പോൾ തോമസ്, വാർഡ് മെമ്പർ പി.കെ മല്ലിക, സുജ വാസുദേവൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി ഹരിക്കുട്ടൻ പി ടി എ പ്രസിഡൻ്റ് പി. കിരൺ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ വികസന സമിതി അംഗങ്ങൾ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.





Follow us on :

More in Related News