Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 18:40 IST
Share News :
വൈക്കം: ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നെയ്ത്ത് തൊഴിലാളികളെ ആദരിച്ചു. ജില്ലയിലെ കൈത്തറി സംഘങ്ങളിലെ മുതിർന്ന തൊഴിലാളികളെയും ഉൽപന്ന നിർമ്മാണത്തിൽ മികവ് കാണിച്ച തൊഴിലാളികളെയുമാണ് ആദരിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് തൊഴിലാളികൾക്കായി നേത്രക്യാമ്പ് നടത്തുകയും അർഹരായവർക്ക് കണ്ണട വിതരണം ചെയ്യുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.