Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 18:31 IST
Share News :
കുന്ദമംഗലം.മാധ്യമ രംഗത്ത് മത്സരം വർധിച്ചതോടെ വായനക്കാർക്ക് വാർത്തകളിൽ വിശ്വാസ്യത കുറഞ്ഞിരിക്കുകയാണെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽഅലവി അഭിപ്രാപ്പെട്ടു. അതിനാൽ
വാർത്തകൾ തയ്യാറാക്കുമ്പോൾ സത്യസന്ധത പുലർത്താൻ മാധ്യമപ്രവർത്തകർ തയ്യാറാക ണം.മൽസരയോട്ടത്തിൽ മുൻ നിരയിലെത്താനും, വാർത്താ ഇടങ്ങളിൽശ്രദ്ധി ക്കപ്പെടാനും ചിലർ നടത്തുന്ന തന്ത്രങ്ങളിൽ മാധ്യമ പ്രവർത്തകർ വശംവദരാകുന്ന സംഭവങ്ങൾ കൂടി വരുന്നതായും അദ് ദേഹം ചൂണ്ടിക്കട്ടി.കുന്ദമംഗലം പ്രസ്ക്ലബ്ബിൽനടന്ന ഓണാഘോഷവും,പ്രസ്സ് ക്ലബ്ബിന്റെ 'സഹജീവനം' എന്ന ഓണപ്പതിപ്പിന്റെ പ്രകാശന കർമ്മവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രസിഡണ്ട് ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥി യായി,സെക്രട്ടറി സി മുഹമ്മദ് ഷാജി സ്വാഗതവും .ട്രഷറർ എം സിബ്ഗത്തുള്ള നന്ദിയും പറഞ്ഞു. ഹബീബ് കാരന്തൂർ, സർവ്വദമനൻ കുന്നമംഗലം എന്നിവർ സംസാരിച്ചു.തുടർന്ന്
ഓണസദ്യയും നടന്നു.
Follow us on :
More in Related News
Please select your location.