Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിപ്പ വൈറസ് രോഗം - പ്രതിരോധ പ്രവർത്തനങ്ങൾ

08 Jul 2025 19:10 IST

Jithu Vijay

Share News :

പാലക്കാട് : ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്ന സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 7 പേരുടെ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. 

 പാലക്കാട് ജില്ലയിൽ 222 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ആകെ 3020

ഗൃഹസന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം ഇതുവരെ 204 പേർക്ക്  ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക്  67 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 


മൃഗസംരക്ഷണ വകുപ്പ് നിപ രോഗ ബാധിത പ്രദേശമായ തച്ചനാട്ടുകരയിൽ നിന്ന് നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.


കണ്ടെയ്ൻമെന്റ് സോണുകൾ:-


തച്ചനാട്ടുകര പഞ്ചായത്ത്


1. വാർഡ് – 7 (കുണ്ടൂർക്കുന്ന്)


2. വാർഡ് - 8 (പാലോട് )


3. വാർഡ് - 9 (പാറമ്മൽ)


4. വാർഡ് – 11 (ചാമപറമ്പ്)


കരിമ്പുഴ പഞ്ചായത്ത്


1. വാർഡ് – 17 (ആറ്റശ്ശേരി )


2. വാർഡ് - 18 ( ചോളക്കുറിശ്ശി )


കണ്ടൈയ്ൻമെന്റ് സോണുകളിൽ മാറ്റമില്ല. കണ്ടൈയ്മെന്റ് സോണിലെ പൊതു നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണ്.



Follow us on :

More in Related News