Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 17:52 IST
Share News :
തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. അവശ്യ സാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശമുണ്ട്. ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനും നിർദ്ദേശമുണ്ട്.
അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് (ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെ) അടിയന്തര സാഹചര്യങ്ങളിലൊഴികെ 2025 ജനുവരി 22ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.