Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 21:28 IST
Share News :
,മേപ്പയ്യൂർ: സ്പീക്കർ എ .എൻ.ഷംസീറിൻ്റെ
പ്രസ്താവനക്കെതിരെ പാർട്ടിരക്തസാക്ഷിയുടെ മകൻ.ഫെയ്സ് ബുക് പോസ്റ്റിലൂടെയാണ് ആർ.എസ്.എസ് കൊലക്കത്തിക്കിരയായി കൊലചെയ്യപ്പെട്ട മേപ്പയ്യൂരിലെ സി പി എം പ്രവർത്തകനായിരുന്ന ഇടത്തിൽ ഇബ്രാഹിമിൻ്റെ മകൻ ഷെബിൻ ശക്തമായ വിമർശനവുമായി രംഗത്ത് വന്നത്.
എ ഡി ജി പി അജിത് കുമാർ രഹസ്യമായി ആർ.എസ്.എസ് നേതാക്കളെ കണ്ടതിൻ്റെ ഗൗരവം ലഘൂകരിക്കാൻ ആർ.എസ്.എസ്
പ്രധാന സംഘടനയെന്ന നിലയിലുള്ള
എ.എൻ.ഷംസീറിൻ്റെ പ്രസ്താവനയിലെ രാഷ്ട്രീയത്തെയാണ് ഫെയ്സ്ബുക് കുറിപ്പിൽ ഷെബിൻ വിമർശിക്കുന്നത്.
പ്രധാന സംഘടന എന്ന ലേബലിൽ ആർ.എസ്.എസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇങ്ങനെ നോർമലൈസ് ചെയ്യുന്നത് കാണുമ്പോൾ,
അവരാൽ കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങൾ ഇതൊക്കെ കേട്ട് തരിച്ചിരിപ്പാണ് എന്ന സത്യം മിനിമം മനസിലാക്കണമെന്ന് കുറിപ്പ് ഓർമ്മപ്പെടുത്തുന്നു.
പ്രധാന 'വർഗീയ' സംഘടന എന്ന സത്യത്തെ മറച്ചു വെച്ചുകൊണ്ട് 'പ്രധാന സംഘടന' എന്ന് മാത്രം പറയുന്നതിലെ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടണം.
'വർഗീയത' എന്നത് ഉറക്കെ പറയേണ്ട വാക്ക് തന്നെയാണ്.ഷംസീറൊക്കെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം ആർ എസ് എസ്സിനെ പ്രീതിപെടുത്താനുള്ളതാവരുത്.
വർത്തമാന ഇന്ത്യയിൽ നിങ്ങളെ പോലുള്ളവരാൽ വെള്ള പൂശപ്പെടേണ്ട സംഘടനയല്ല ആർ എസ് എസ്. എൻ്റെ വാപ്പയെ കൊന്നുകളഞ്ഞ വർഗീയസംഘടനയാണത്.
ശക്തമായ ഭാഷയിലുള്ള പ്രതികരണമാണ് ഷംസീറിനെതിരെ രക്തസാക്ഷിയുടെ മകനിൽ നിന്നുണ്ടായിരിക്കുന്നത്.
ഫെയ്സ് ബുക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
'പ്രധാന സംഘടന' എന്ന് മാത്രം പറഞ്ഞുകൊണ്ട് താങ്കൾ ആർകാണീ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്?
താങ്കളീ പറഞ്ഞ 'പ്രധാന സംഘടന' രാജ്യത്ത് വംശഹത്യകൾ നടത്തിയവരുടെ സംഘടനയാണ്.
മതത്തിന്റെയും ജാതിയുടെയും പേരിൽ ഇന്നും കൊലപാതകങ്ങൾ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ്.ഭക്ഷണത്തിന്റെ പേരിൽ പോലും മനുഷ്യനെ മൃഗീയമായി കൊല്ലുന്നവന്റെ സംഘടനയാണ്.
ഈ ആർ എസ് എസ് എന്ന 'വർഗീയ' സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞത്.
ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതും.
വർത്തമാന ഇന്ത്യയിൽ നിങ്ങളെ പോലുള്ളവരാൽ വെള്ള പൂശപ്പെടേണ്ട സംഘടനയല്ല ആർ എസ് എസ്.
ഇന്ത്യയിൽ ആർ എസ് എസ് എന്നത് 'പ്രധാന വർഗീയ സംഘടനയാണ്'.
മനുഷ്യനെ കൊന്നുകളയാൻ യാതൊരു മടിയുമില്ലാത്ത 'തീവ്രസ്വഭാവമുള്ള പ്രധാന വർഗീയ സംഘടന'.അതങ്ങിനെ തന്നെയേ പറയാവൂ.
Follow us on :
Tags:
More in Related News
Please select your location.