Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 20:13 IST
Share News :
തണൽമരത്തിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
പറവൂർ: തണൽമരത്തിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെ കയറിൽ കുരുങ്ങി യുവാവ് മരിച്ചു. തത്തപ്പിള്ളിയിൽ താമസിക്കുന്ന വയനാട് വട്ടപ്പാറ പഴയ വൈതിരി ഇഷ പ്ലാൻ്റേഷനിൽ തപസിയുടെ മകൻ മോഹൻ കുമാർ (മോനു 28) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ പറവൂർ താലൂക്ക് ആശുപത്രി മുറ്റത്താണ് സംഭവം. മുറിച്ച കൊമ്പ് തൂക്കിയിറക്കുന്നതിനിടെ സേഫ്റ്റി ബെൽറ്റുമായി ബന്ധിച്ചിരുന്ന കയർ കൊളുത്തിയിരുന്ന കൊമ്പും ഒടിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. 45 അടിയോളം ഉയരത്തിൽ കയറുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് തൂങ്ങി കിടക്കുന്ന നിലയിലായി. ഫയർ ഫോഴ്സ് എത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് താഴെ ഇറക്കാനായത്.
പറവൂർ ആശുപത്രി വളപ്പിലെ പാഴ്മരങ്ങൾ വെട്ടിമാറ്റുന്നതിന് മോഹൻ കരാറെടുത്തിരിക്കുകയായിരുന്നു ഒരാഴ്ച്ചയായി തുടരുന്ന പണി ബുധനാഴ്ച്ച തീരേണ്ടതിനിടയിലാണ് അപകടം.
മൂന്നു വർഷമായി തത്തപ്പിള്ളിയിൽ കുടുബസമേതം താമസിക്കുന്ന മോഹനൻ്റെ ഭാര്യ വീട് വൈപ്പിൻ നെടുങ്ങാടാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിേലേക്ക് മാറ്റി.
ഭാര്യ: അശ്വതി. മക്കൾ: ഋതിക, ഋഷിക, ഋഷ്വി.
Follow us on :
Tags:
More in Related News
Please select your location.