Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 08:53 IST
Share News :
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇന്നലെയാണ് കേസില്‍ ദിവ്യയെ പ്രതി ചേര്‍ത്ത് ടൗണ്‍ കണ്ണൂര്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നവീന്‍ ബാബുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന കാര്യവും ആലോചനയിലുണ്ട്.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ, ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ദിവ്യ പ്രതികരിച്ചത്. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും പി പി ദിവ്യ അറിയിച്ചു. സിപിഎം നടപടി സ്വീകരിച്ചതിന് പിന്നാലെ താന്‍ രാജിവെക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് നല്‍കിയ ഔദ്യോഗിക കുറിപ്പിലാണ് പി പി ദിവ്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി പി ദിവ്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ഞാന്‍ നടത്തിയത്. എങ്കിലും എന്റെ പ്രതികരണത്തിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമായിരുന്നു എന്ന പാര്‍ട്ടി നിലപാട് ശരി വെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതം എന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്'' എന്നും പി പി ദിവ്യ തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഇന്നലെ നടന്ന സിപിഎമ്മിന്റെ പ്രത്യേക യോഗത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പി പി ദിവ്യയെ നീക്കാന്‍ തീരുമാനമായിരുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത ജനരോഷമാണ് പി പി ദിവ്യക്കെതിരെ സംസ്ഥാനമെമ്പാടും ഉയരുന്നത്. നവീന്‍ ബാബുവിനെ സഹോദരന്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ പോലീസ് ഇന്ന് കേസെടുക്കുകയും ചെയ്തിരുന്നു. പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.