Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 22:19 IST
Share News :
മൂലമറ്റം: മേമ്മുട്ടം അറക്കപ്പടിക്കല്‍ ശശിധരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അനീഷി (അനില്‍ 40 ) ന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ നാലാംക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.സീതയാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരി 15 നായിരുന്നു സംഭവം. പ്രതിയുടെ വീട്ടില്‍ വെച്ച് പട്ടിക കൊണ്ട് അടിച്ചുവീഴ്ത്തി വാക്കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തി എന്നാണ് കേസ്. പിന്നീട് മൃതദേഹം ചതുപ്പില്‍ ഉപേക്ഷിച്ചു. പോലീസിന്റെ അന്വേഷണത്തില്‍ ശശിധരനും അനീഷും ഒന്നിച്ച് പോയതായി കണ്ടവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തെളിവ് നശിപ്പിക്കാന്‍ സഹായിച്ച പ്രതിയുടെ ഭാര്യ സൗമ്യ രണ്ടാം പ്രതിയായും, സംഭവം അറിഞ്ഞിട്ടും പുറത്ത് പറയാതിരുന്ന പ്രതിയുടെ സുഹൃത്ത് സോമനെ മൂന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. കാഞ്ഞാര്‍ പോലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണവും കുറ്റപത്രം നല്‍കിയതുമാണ് പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ കാരണമായത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഏബിള്‍ സി. കുര്യന്‍ ഹാജരായി.
Follow us on :
More in Related News
Please select your location.