Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 20:54 IST
Share News :
ക്ലാസിലൊരു ബാങ്ക് അവതരിപ്പിച്ച് പ്രമോദ് മാല്യങ്കര
പറവൂർ: ചെക്കും ഡ്രാഫ്റ്റും ചെല്ലാൻ ഫോമും എ ടി എം ഉൾപ്പെടെ എല്ലാം റെഡി. പക്ഷേ, ഇത് ബാങ്കല്ല. പറവൂർ എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ ക്ലാസ് മുറിയാണ്.
സാമ്പത്തിക ശാസ്ത്രത്തിലെ വിരസമായ പാഠങ്ങൾ വ്യത്യസ്ഥമായ രീതിയിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപന രംഗത്ത് ദേശീയ ശ്രദ്ധനേടിയ പ്രമോദ് മാല്യങ്കര കുട്ടികൾക്കുവേണ്ടി ഒരുക്കിയ പുതിയ രീതിയാണ് മോഡൽ ബാങ്ക്.
രണ്ടാം വർഷ സാമ്പത്തിക ശാസ്ത്രത്തിലെ പണവും ബാങ്കിങ്ങും എന്ന ഭാഗത്തിലെ ബാർട്ടർ സമ്പ്രദായം, പണത്തിന്റെ ചാക്രിക പ്രവാഹം, ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം, എ ടി എം മെഷീൻ, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങി ഒരു ബാങ്കിൽ നിന്ന് ചെക്ക് ഉപയോഗിച്ച് പണം എടുക്കുന്നതും ഡിമാൻ്റ്റ് ഡ്രാഫ്റ്റ്, ആർ ടി ജി എസ്, എൻഇഎഫ് ടി തുടങ്ങിയ സേവനങ്ങളും മോഡൽ ബാങ്കിൽ അവതരിപ്പിച്ച് കുട്ടികൾക്ക് ബോധ്യമാക്കി.
സാമ്പത്തിക ശാസ്ത്രത്തിലെ പാഠം ഭാഗങ്ങൾ ഇങ്ങനെ തൊട്ടറിഞ്ഞും കണ്ടറിഞ്ഞും പഠിക്കാമെന്ന് ഇവിടെ തെളിയിക്കുകയാണ് ഈ അധ്യാപകൻ.
മുമ്പ് എക്കണോമിക്സ് ഡാൻസ്, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, മൂകാഭിനയം തുടങ്ങിയവയിലൂടെ പാഠഭാഗങ്ങൾ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട് പ്രമോദ് മാല്യങ്കര.
Follow us on :
Tags:
More in Related News
Please select your location.