Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2025 13:12 IST
Share News :
തിരൂരങ്ങാടി : കെ.എൻ.എം മണ്ഡലം മദ്രസ അധ്യാപക കോംപ്ലക്സ് അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ശിൽപശാല സലഫി മദ്രസ കരുമ്പിൽ വെച്ച് നടന്നു. വിവിധ മദ്രസകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത പരിപാടിയിൽ അധ്യാപകരുടെ പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പഠന-ബോധനരീതികൾ നവീകരിക്കുന്നതിനുമായി പ്രത്യേക ക്ലാസുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു.
തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാൻ്റിംഗ് ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽശിൽപശാല ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് അധ്യാപകർ സ്വയം മാറ്റങ്ങളിലേക്ക് സജ്ജരാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മദ്രസ കോംപ്ലക്സ് ഓർഗനൈസിംഗ് പ്രസിഡണ്ട് മുനീർ താനാളൂർ അധ്യക്ഷത വഹിച്ചു. കെ.എൻ. മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കോംപ്ലക്സ് സെക്രട്ടറി സി.വി.എം ഷെറിഫ് , റഫീഖുൽ അക്ബർ കൊടിഞ്ഞി, പി.എം നിഹാൽ,ഫഹദ് കക്കാട് എന്നിവർ സംസാരിച്ചു. കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ഫാക്കൽറ്റിമാരായ അബ്ദുൽ നാസർ ഫാറൂഖി, മൂസ അർഷദ് മദനി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
സെഷനുകളിൽ വിദ്യാർത്ഥി-കേന്ദ്രിത പഠനരീതികൾ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികൾ, ആധുനിക പഠന-ബോധന മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും പരിശീലനങ്ങളും നടന്നു.
പരിശീലന ശിൽപശാല അധ്യാപകരിൽ പുതുമുഖ വിദ്യാഭ്യാസ സാധ്യതകൾ അന്വേഷിക്കാനുള്ള ഉണർവും സമീപനത്തിൽ മാറ്റം വരുത്താനുള്ള പ്രചോദനവും സൃഷ്ടിച്ചുവെന്ന് കെ.എൻ.എം മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.