Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 18:48 IST
Share News :
പട്ടണത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം
പറവൂർ: പട്ടണത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. നഗരത്തിൽ ജനത്തിരക്കേറിയ കച്ചേരി വളപ്പിലും ബസ് സ്റ്റാൻ്റിലും അലഞ്ഞുതിരിയുന്ന ഇവ പലപ്പോഴും ആക്രമ സ്വഭാവം കാണിക്കുന്നവയുമാണ്. നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും ഇതു തന്നെയാണവസ്ഥ.
കൂട്ടം കൂടി നിൽക്കുന്ന നായ്ക്കൾ കഴിഞ്ഞ ദിവസം കണ്ണൻകുളങ്ങര ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ വച്ച് സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കോടതി പരിസരത്തും, സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തും തെരുവുനായ്ക്കളുടെ കടിയേറ്റ് ആളുകൾക്ക് പരിക്ക് പറ്റി. കോട്ടുവള്ളി, ചിറ്റാറ്റുകര, കരുമാല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായി. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ സംജാതമായിട്ടും ഭരണ നേതൃത്വം ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. നായ്ക്കളുടെ വന്ധ്യംകരണ നടപടികൾ നിലച്ചതാണ് പ്രധാന പ്രശ്നം.
തെരുവ് നായ്ക്കളുടെ വിഷയത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച സി പി എം നഗരസഭ ഓഫീസ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.