Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജി വി എച്ച് എസ് സ്കൂൾ ചെട്ടിയാൻകിണർ സ്കിൽ ഡെവലപ്‌മെന്റ് സെന്ററിൽ രക്ഷിതാക്കളുടെ ആദ്യ യോഗം നടന്നു.

30 Jul 2025 10:52 IST

Jithu Vijay

Share News :

കോട്ടക്കൽ : ജിവിഎച്ച് എസ് സ്കൂൾ

ചെട്ടിയാൻകിണർ സ്കിൽ ഡെവലപ്‌മെന്റ് സെന്ററിൽ രക്ഷിതാക്കളുടെ ആദ്യ യോഗം ചേർന്നു. ബി ആർ സി ട്രെയിനർ സരിത ടീച്ചർ യോഗത്തിന് അധ്യക്ഷയായി. എസ്ഡിസി കോർഡിനേറ്റർ ഷാന ജാസിൽ സ്വാഗതം പറഞ്ഞു. താനൂർ ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ റിയോൺ യോഗം ഉദ്ഘാടനം ചെയ്തു.


ട്രെയിനർമാരായ ലെനിൻ സുരേന്ദ്രനും വിഷ്ണുവും Cloud Computing, Graphic Designing എന്നീ കോഴ്‌സുകളുടെ പ്രാധാന്യം വിശദീകരിച്ചു.

യോഗത്തിൽ ID കാർഡ് , Discipline, OJT, ഫീൽഡ് വിസിറ്റ് എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടന്നു. രക്ഷിതാക്കൾക്ക് OJT, ഫീൽഡ് വിസിറ്റുകൾ സംബന്ധിച്ച് ബോധവത്കരണം നൽകി. ID കാർഡ് തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിനുശേഷം രക്ഷിതാക്കൾ കുട്ടികളുടെ ക്ലാസ് റൂം, ലാബ് എന്നിവ സന്ദർശിച്ചു.വിദ്യാർത്ഥിനി റിഷാന നന്ദി രേഖപ്പെടുത്തി.


Follow us on :

More in Related News