Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2024 18:46 IST
Share News :
പുന്നയൂർക്കുളം:വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ട് കടവിൽ തീ പിടിത്തം.കുട്ടാടൻ പാടത്ത് വളർന്ന് നില്കുന്ന പോട്ടകൾക്കാണ് തീ പിടിച്ചത്.കല്ലൂർ കുട്ടാടൻ പാടം പടവ് പാടശേഖര സമിതിയുടെ മോട്ടോറും മോട്ടോർ പുരയും മറ്റ് അനുബന്ധ ഇലക്ട്രിക്ക് ഉപകരണങ്ങളും കത്തിനശിച്ചു.ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.പത്ത് എച്ച്പിയുടെ മോട്ടോറും പൈപ്പുകളും മോട്ടോർ പുരയും പൂർണ്ണമായി കത്തി നശിച്ചു.പ്രദേശത്ത് ഇത് നാലാമത്തെ തവണയാണ് തീ പിടിത്തം ഉണ്ടാകുന്നത്.കഴിഞ്ഞ ദിവസം തീ പിടിച്ചപ്പോൾ ഗുരുവായൂരിൽ നിന്നെത്തിയ ഫയർഫോഴ്സും കർഷകരും ചേർന്നാണ് തീ അണച്ചത്.തുടർന്നുള്ള ദിവസങ്ങളിലും പാടത്ത് തീപിടുത്തം ഉണ്ടാകുന്നുണ്ട്. പാടത്തെ വെള്ളക്കെട്ടിൽ മീൻ പിടിക്കാൻ വരുന്നവരും സാമൂഹ്യ വിരുദ്ധരും അലക്ഷ്യമായി വലിച്ചെറിയുന്ന ബീഡിയിൽ നിന്നും സിഗരറ്റിൽ നിന്നുമാകാം തീപിടിക്കുന്നതെന്ന് കർഷകർ പറഞ്ഞു.തീ പിടിക്കുന്നത് ഉൾപ്പാടത്തായതിനാൽ ചെളി മൂലം ഇവിടെക്ക് ഫയർഫോഴ്സിന് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്.ജലക്ഷാമം മൂലം കൃഷി കരിഞ്ഞുണങ്ങി നഷ്ടത്തിലായ കർഷകന് അടിക്കടിയുണ്ടാകുന്ന തീ പിടുത്തം വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.