Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളിമുക്ക് ടൗൺ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

21 Apr 2025 19:35 IST

Jithu Vijay

Share News :

തിരൂരങ്ങാടി : നാട് നേരിടുന്ന ഏറ്റവും വലിയ തിൻമ ഇന്ന് ലഹരിയാണെന്നും അവ ഇല്ലാതാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത ഒരു പുതുതലമുറയെ വാർത്തെടുക്കാൻ സമൂഹം തയ്യാറാകണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.


നമ്മുടെ രാജ്യത്തെ ഭരണകൂടങ്ങൾ ഭീകരതയെ വളർത്തുകയാണ്. സാധാരണക്കാർക്ക് ജീവിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥ നാട്ടിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മതത്തെ ഉപയോഗപ്പെടുത്തി രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണകൂട പ്രവർത്തനങ്ങൾക്കെതിരായി നമ്മൾ ജാഗരൂകരാകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വെളിമുക്ക് ടൗൺ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


പൊതുസമ്മേളനം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു.എം.എ അസീസ് എന്ന റാഫി, സി. പി. അസിസ് എന്നിവർക്കുള്ള ഉപഹാരം തങ്ങൾ വിതരണം ചെയ്യുഎം. അലി മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു മുസ്ലിം ലീഗ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം എ ഖാദർ സിദ്ദീഖലി രാങ്ങാട്ടൂർ വിപി സൈദലവി എന്ന കുഞ്ഞാപ്പു എം എ  അസീസ് യുഷംസുദ്ധീൻ,ഹനീഫ ആചാട്ടിൽ, എം. സൈതലവി,ഡോ:എ. എ റഹ്മാൻ, എം. അലി മാസ്റ്റർ, യു. ഉമ്മർകോയ , എം.ഷാഫി മാസ്റ്റർ വി.പി മുനീർ ഹുദവി, ജാഫർ, വെളിമുക്ക്, മൊയ്തീൻ എറക്കുത്ത്, പി.വി മുസ്തഫ, സി ടി.അയ്യപ്പൻ മാസിൻ മൊയ്തീൻ സലാഹുദ്ധീൻ അൻവരി, വി.പി. ലബീബ് തുടങ്ങിയവർ പ്രസംഗിച്ചു. വനിത സമ്മേളനം മണ്ഡലം വനിത ലീഗ് ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ ഉൽഘാടനം ചെയ്തു. സി. പി. സുബൈദ അധ്യക്ഷത വഹിച്ചു ഡോ: റൈസ സുബൈർ എം.എം ജംഷീന പ്രസംഗിച്ചു. വെളിമുക്കിലെ മുസ്ലിം ലീഗ് കാരണവൻമാരായ വി.പി. മൊയ്തീൻകുട്ടി, എം.പി. അബൂബക്കർ എന്നിവർ ചേർന്ന് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമിട്ടത്

Follow us on :

More in Related News