Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അര്‍ജുനെ ഏറ്റുവാങ്ങി കേരളം; വിലാപയാത്ര കോഴിക്കോട് ജില്ലയിൽ

28 Sep 2024 08:51 IST

Shafeek cn

Share News :

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വാഹനം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ എത്തി.സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. കര്‍ണാടക പൊലീസും, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും, ഈശ്വര്‍ മാല്‍പെയും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് വഴി നീളെ കാത്തുനിന്നത്. കണ്ണാടിക്കലിനെ വീട്ടുവളപ്പിലാകും സംസ്‌കാരം. സംസ്‌കാരവുമായി ബന്ധപ്പെട്ട് കണ്ണാടിക്കല്‍ ജംഗ്ഷന്‍ , കക്കോടി പാലം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയും. അര്‍ജുന്റെ വീടിന് സമീപത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.


കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. പൂളാടിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്ക്ക് ലോറി ഡ്രൈവര്‍മാരും കണ്ണാടിക്കലില്‍ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നല്‍കും. ഒരു മണിക്കൂര്‍ നേരം വീട്ടില്‍ പൊതുദര്‍ശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.


അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ ആണ് വഹിക്കുകബുധനാഴ്ച ലോറിയുടെ ക്യാബിനില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹഭാഗം കണ്ടെത്തിയത്.കരയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഇജ 2 പോയിന്റില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. 12 അടി താഴ്ചയില്‍ ചരിഞ്ഞ്കിടക്കുന്ന അവസ്ഥയിലായിരുന്നു ലോറി.

Follow us on :

More in Related News