Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2024 17:04 IST
Share News :
പാവറട്ടി:സെന്റ് ജോസഫ്‌സ് തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദേവാലയ ദീപാലങ്കാരത്തിൽ വിസ്‌മയക്കാഴ്ചയൊരുക്കുന്നു.ഒന്നര ലക്ഷത്തിലേറെ എൽഇഡി പിക്സൽ ബൾബുകളാണ് ദേവാലയ ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്നത്.കൂടാതെ സൗത്ത് ഷാർപ്പികളും,എൽഇഡി ബാർ ലൈറ്റുകളും ദേവാലയ ദീപാലങ്കാരത്തിന് ചാരുതയേകാൻ ഉണ്ടാകുമെന്ന് തിരുനാൾ ദീപാലങ്കാര കമ്മിറ്റി കൺവീനർ വി.എൽ.ഷാജു പറഞ്ഞു.ദീപാലങ്കാര ജോയിന്റ് കൺവീനർ ജാക്സൺ വടക്കൻ,ട്രഷറർ ടി.എ.ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദീപാലങ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ജെൻസൺ ചുങ്കത്തിൻ്റെയും,ജിനീഷ് ചുങ്കത്തിൻ്റെയും നേതൃത്വത്തിലുള്ള പാവറട്ടി സി.ജെ.ലൈറ്റ് ആൻഡ് സൗണ്ട്സ് ആണ് ഇത്തവണയും സ്പെഷൽ ഇഫക്ടോടുകൂടി ദേവാലയ ദീപാലങ്കാരം ഒരുക്കുന്നത്.ഒന്നര മാസത്തിലേറെയായി ഇരുപതോളം തൊഴിലാളികൾ രാത്രിയും,പകലും കഠിനാധ്വാനം ചെയ്താണ് വർണ മനോഹരമായ ദീപാലങ്കാരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്.വെള്ളിയാഴ്‌ച രാത്രി എട്ടിന് പാവറട്ടി സെൻറ് തോമസ് ആശ്രമാധിപൻ ഫാ.ജോസഫ് ആലപ്പാട്ട് ദേവാലയ ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.തീർത്ഥകേന്ദ്രം വികാരി ഫാ.ആൻ്റണി ചെമ്പകശേരി അധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.