Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നായയെ മടിയിലിരുത്തി കാറോടിച്ചു. ദൃശ്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പള്ളിവികാരിയുടെ ലൈസൻസ് തെറിപ്പിച്ച് എം വി ഡി

11 Jun 2024 11:59 IST

Enlight News Desk

Share News :

ആലപ്പുഴ:വളർത്തു നായയെ മടിയിലിരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. 

നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരെ ആലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റാണ് കേസെടുത്തത്. വാഹനം അപകടകരമായോടിച്ചതിന് ബൈജു വിന്‍സന്റിന്റെ ലൈസന്‍സ് റദ്ദാക്കും. സ്റ്റിയറിങ്ങിനും തനിക്കുമിടയില്‍ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യം വികാരി തന്നെ സാമൂഹികമാധ്യമത്തില്‍ ഇട്ടിരുന്നു. 

ഇതു പ്രചരിച്ചതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് അന്വേഷണം നടത്തി കേസെടുത്തത്.

ഫാ. ബൈജു തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ മുന്‍പാകെ ഹാജരായിരുന്നു.നായയുടെ കാലിന്റെ ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നെന്നും അതുകൊണ്ടാണ് മടിയില്‍ ഇരുത്തിയതെന്നായിരുന്നു വിശദീകരണം. ഇത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടി.

Follow us on :

More in Related News