Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹെൽമറ്റും തലയിൽ വച്ച് ബിവറേജസിൽനിന്നും മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

11 Jul 2024 19:57 IST

- CN Remya

Share News :

കോട്ടയം: ഹെൽമറ്റും തലയിൽ വച്ച് ബിവറേജസ് കോർപ്പറേഷന്റെ കോട്ടയം മണിപ്പുഴയിലെ സൂപ്പർമാർക്കറ്റിൽനിന്നും മദ്യം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി (വാകത്താനം പുതുശ്ശേരി ഭാഗത്ത് അച്ഛൻപറമ്പിൽ വീട്ടിൽ ഇപ്പോൾ താമസം) വിഷ്ണു റ്റി. എം (30) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ പല ദിവസങ്ങളിലായി കോട്ടയം കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർ മാർക്കറ്റിൽനിന്നും, 60,000 രൂപ വിലവരുന്ന പല ബ്രാൻഡിലുള്ള മദ്യം, ഹെൽമെറ്റ് ധരിച്ച് സൂപ്പർ മാർക്കറ്റിൻ്റെ ഉള്ളിൽകടന്ന് മോഷ്ടിച്ചുകൊണ്ട് കടന്ന് കളയുകയായിരുന്നു. 

മദ്യം മോഷണം പോയതായി കണ്ടെത്തിയതിനെതുടർന്ന് ജീവനക്കാർ ചിങ്ങവനം പോലീസിൽ പരാതി നൽകുകയും പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ബൈക്കുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും തിരിച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.ഐ സജീർ, സദക്കത്തുള്ള, എ.എസ്.ഐ അനിൽ, സി.പി.ഒ സത്താർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Follow us on :

More in Related News