Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 14:16 IST
Share News :
കടുത്തുരുത്തി : വെറുപ്പും വിദ്വേഷവുമില്ലാത്ത മതേതര ഇടങ്ങളായി വിദ്യാലയങ്ങൾ മാറണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ്.ഭാരതീയ സംസ്കാരത്തെ ദേശീയതയുടെ ഭാഗമാക്കി മാറ്റുന്നതിൽ നവോഥാന പ്രസ്ഥാനങ്ങൾ വലിയ പങ്കാണ് വഹിച്ചിരുന്നതെന്നും ദേശീയതയെ ശക്തിപ്പെടുത്തുവാൻ കഴിയുന്ന വിദ്യാഭ്യാസ നയമാണ് രാജ്യത്ത് നടപ്പിലാക്കേണ്ടതെന്നും ചീങ്കല്ലേൽ സെന്റ് തോമസ് എൽ പി സ്കൂൾ ഹാളിൽ വച്ച് ഫോറം സംഘടിപ്പിച്ച "മാനവിയം "സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രവീണ അഭിജിത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് മാധ്യമപ്രവർത്തകരായ ഉണ്ണി നമ്പൂതിരി,,അജേഷ് ജോൺ, നോക്കുവിദ്യ പാവകളി കലാകാരി രഞ്ജിനി കെ എസ്,ഗായകൻ ജോസ് റ്റി വി എന്നിവരെ ആദരിച്ചു.പ്രതിഭാസംഗമം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബും കുഞ്ഞിളം കയ്യിൽ സമ്മാനം പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ ജോൺ പൊതീട്ടേൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷീല ദിലീപ് അധ്യാപകരേയും മികച്ച പി റ്റി എ അംഗങ്ങളേയും ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം സതി മണി മതേതര സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.റിനി വിൽസൺ,ജെയ്സൺ ജേക്കബ്,റ്റി വൈ ജോയി,ജോബി ജോസഫ്,ജോർജ് ജോസഫ്,ബ്ലെസി മോഹൻ കുമാർ,,ഷേർളി സജി തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് രാഗാദ്രി സ്വാഗതവും താലൂക്ക് സെക്രട്ടറി റ്റി കെ രാജേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.