Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 18:42 IST
Share News :
കൊല്ലം: കൊല്ലം ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍. വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജില്ലാപോലീസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ന് (15.7 2024)വരെ 50 കോടിരൂപ യാണ് ജില്ലയില്‍ സൈബര്‍ തട്ടിപ്പ് മുഖാന്തിരം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍ 91,10,000(തൊ ണ്ണൂറ്റിഒന്നു ലക്ഷത്തി പതിനായിരം രൂപ വീണ്ടെടുക്കുവാനും 2 കോടി 50 ലക്ഷം രൂപ ബാങ്കുകളില്‍ തന്നെ മരവിപ്പിക്കാനും സാധിച്ചു. വിവിധ സൈബര്‍ കേസുകളലായി 37 പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികൂടിയ പ്രതികളില്‍ 23 പേര്‍ മലയാളി കളും 2 പേര്‍ ഒറീസക്കാരുമാണ്. 14 പേര്‍ക്കായുള്ള അന്വേഷണം, ശക്തമായി തുടരുന്നു.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സൈബര്‍ തട്ടിപ്പുകള്‍: ഇന്‍വെസ്റ്റ്‌മെന്റ് / ട്രേഡിങ്ങ് തട്ടിപ്പ്, പാഴ്സലുകളില്‍ നിയമവിരുദ്ധമായ സാധനങ്ങള്‍ കണ്ടെത്തിയെന്ന് പറ യുക, ലോട്ടറി/ വ്യാജസമ്മാനം, ലോണ്‍ആപ്പുകള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, കെ വൈ
സി കാലഹരണപ്പെടല്‍/പുതുക്കല്‍, സെക്‌സ്റ്റോര്‍ഷന്‍, വ്യാജ കസ്റ്റമര്‍ സ്പോര്‍ട്ട്, സമ്മാന -തൊഴില്‍ വാഗ്ദാനം,വ്യാജ ഇ-കൊമേഴ്സ് സൈറ്റുകള്‍, റിമോട്ട് ആക്സസ്സ് നേടുക.
ഇവ നേരിടുന്നതിനായി പോലീസ് ജില്ലാതലത്തില്‍ ജില്ലാ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. ട്രോള്‍ ഫ്രീ നമ്പരായ 1930. https://www.cybercrime.gov.in മുഖേന സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങളും വ്യക്ത മാക്കിയിട്ടുണ്ട്. പ്ലേ-ആപ്പ് സ്റ്റോറുകളില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. അപരിചിതരില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. മറ്റുള്ളവര്‍ ആഡ് ചെയ്യുന്ന വാട്സ് ആപ്പ്/ടെലഗ്രാം ഗ്രൂപ്പുക ളില്‍ തുടരരുത്. ഒറ്റിപി, പിന്‍ ഇവ പങ്ക് വെയ്ക്കരുത്. പാസ് വേഡുകളും 2 ഫാക്ടര്‍ ആതന്റിക്കേഷനും ഉപയോഗിക്കണം. അറിയപ്പെടാത്ത ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്നലിങ്കുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് അനുമതികളെ കുറിച്ച് അവബോധം ഉണ്ടാകണം. ആപ്പ് ഇന്‍സ്റ്റലേഷന്‍ ബാങ്ക് സംബന്ധമായ വിവരങ്ങള്‍ ബാങ്കില്‍ നിന്നും അന്വേഷിക്കണം. അപരിചിത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ബാങ്ക് അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വിവരങ്ങല്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. വെബ് സൈറ്റ് അഡ്രസ്ബാര്‍, ഡൊമൈന്‍ വിവരങ്ങള്‍ ഉറപ്പുവരുത്തണം. അപരിചിതരുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കരുത്. ഇവ പാലിക്കുകവഴി സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷനേടാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസ്ട്രിക് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എ. സി.പി ഡോ.ആര്‍.ജോസ്, കൊല്ലം എ.സി.പി ആര്‍.എസ്.അനുരൂപ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എ.പ്രദീപ്കുമാര്‍, കരുനാഗപ്പള്ളി എ.സി പി പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.