Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 14:27 IST
Share News :
ഇഞ്ചക്കുണ്ട് കുടിയേറ്റ പ്ലാറ്റിനം
കൊടകര: മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കര്‍ഷകഗ്രാമമായ ഇഞ്ചക്കുണ്ടില്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം
ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് ഇഞ്ചക്കുണ്ട് പാരിഷ്ഹാളില്‍ ഉച്ചക്ക് 1.30ന് വന്യമൃഗ ശല്യത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. റിട്ട. അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ഒ.സണ്ണി, പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എ.വി.രഘു എന്നിവര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ റവന്യു മന്ത്രി കെ.രാജന്‍ ഒരു വര്‍ഷത്തോളം നീളുന്ന ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ് ,കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ര് എം.ആര്‍.രഞ്ജിത്, ഗ്രാമപഞ്ചായത്ത്ുപ്രസിഡന്റുമാരായ അജിത സുധാകരന്‍, അശ്വതി വിബി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി രക്ഷാധികാരികളായ ഫാ.സെബിന്‍ എടാട്ടുകാരന്‍, എന്‍.പി.അഭിലാഷ്, ചെയര്‍മാന്‍ ബേബിമാത്യു കാവുങ്കല്‍, ജനറല്‍ കണ്‍വീനര്‍ റോയ് ജോസഫ്, വൈസ് ചെയര്‍മാന്‍മാരായ സി.കെ.ഗോപാലന്‍, സതീശന്‍ എടമറ്റത്ത് എന്നിവര്‍ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.