Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴയില്‍ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥ

21 Nov 2024 20:00 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: വീടുകളില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന നായ്ക്കളും പൂച്ചകളും ഉള്‍പ്പെടെയുള്ള അരുമ മൃഗങ്ങളെ രാത്രിയുടെ മറവില്‍ തെരുവില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളില്‍ രണ്ടു ഡസനിലേറെ നായ്ക്കളെയാണ് ഉടമസ്ഥര്‍ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. പ്രായം ചെന്നതോ അസുഖങ്ങള്‍ ബാധിച്ചതോ ആയ മൃഗങ്ങളെയാണ് ഉടമസ്ഥര്‍ യാതൊരു ദയയുമില്ലാതെ ഉപേക്ഷിക്കുന്നത്, ഇവയില്‍ പലതും വാഹനങ്ങള്‍ ഇടിച്ചോ അസുഖം മൂര്‍്ച്ഛിച്ചോ മരണത്തിനു കീഴടങ്ങേണ്ടി വരികയും ചെയ്യുന്നു. ഷാപ്പുംപടി മങ്ങാട്ടുകവല ബൈപ്പാസിലാണ് ഏറ്റവും ഒടുവിലായി ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബോക്‌സര്‍ നായയെ കണ്ടെത്തിയത്. നായയെ ഇടുക്കി അനിമല്‍ റെസ്‌ക്യു് അംഗങ്ങള്‍ ഏറ്റെടുത്തു. ഈ വഴിയില്‍ സ്ഥിരമായി പ്രഭാത സവാരി നടത്തുന്ന മുതലക്കോടം സ്വദേശിയായ സൈമണ്‍ എന്ന യുവാവാണ് ഉപേക്ഷിക്കപ്പെട്ട ബോക്‌സര്‍ ഇനത്തില്‍പ്പെട്ട നായയെക്കുറിച്ചു റെസ്‌ക്യു അംഗങ്ങളെ വിവരമറിയിച്ചത്. വിദേശ ഇനങ്ങളായ ഇത്തരം നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് അനിമല്‍ റെസ്‌ക്യു് അംഗമായാ കീര്‍ത്തിദാസ് പറയുന്നു, അപ്രതീക്ഷിതമായി തെരുവിലെത്തിപ്പെടുന്ന ഇത്തരം നായ്ക്കള്‍ അത്യന്തം അപകടകാരികളായി മാറിയേക്കാം. കൗതുകത്തോടെ ഇവയുടെ അടുത്തെത്തുന്ന അപരിചിതരെ ഇത്തരം വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കാന്‍ മുതിര്‍ന്നേക്കുമെന്നും കീര്‍ത്തിദാസ് പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തു മൃഗങ്ങളെ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമല്ലാത്തതിനാല്‍ നാട്ടുകാര്‍ ഇത്തരം മൃഗങ്ങളെ ഏറ്റെടുക്കുവാനായി അനിമല്‍ റെസ്‌ക്യു അംഗങ്ങളെയാണ് ഇപ്പോള്‍ വിളിക്കുന്നത് എന്നാല്‍ ഇത്തരത്തില്‍ ഉപേക്ഷിപ്പെട്ട 70 ഓളം വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചു പോരുന്നതിനാല്‍ ചിലവ് താങ്ങാനാകുന്നിലെന്നും ഇവര്‍ പറയുന്നു.


Follow us on :

More in Related News