Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 21:03 IST
Share News :
തൊടുപുഴ: വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ് മരണത്തോട് മല്ലടിച്ച് കിടന്ന തെരുനായക്ക് പുതുജീവനേകി ജില്ലാ അനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങള്‍. തിങ്കള്‍ രാവിലെ ഒന്‍പതോടെയാണ് കുമാരമംഗലം സ്‌കൂളിന് സമീപം തെരുവ് നായയെ വാഹനമിടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്. നായയുടെ തലയില്‍ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് നെറ്റിയില്‍ ഗുരുതര പരുക്കേല്‍ക്കുകയും ഒരു കണ്ണ് പുറത്തേക്ക് ചാടിയ നിലയിലുമായിരുന്നു. ഏതാനും സമയത്തിന് ശേഷം അത് വഴിവന്ന മംഗളം ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായ എയ്ഞ്ചല്‍ അടിമാലി ജില്ലാ അനിമല്‍ റെസ്‌ക്യൂ അംഗങ്ങളായ മഞ്ജുവിനെയും കീര്‍ത്തി ദാസിനെയും വിവരമറിയിച്ചു. അവരെത്തുന്നതുവരെ നായയെ വെള്ളം ഉള്‍പ്പെടെ നല്‍കി സംരക്ഷിച്ചു. കണ്ണിന് പരുക്കേറ്റ നായയെ ഉടന്‍ തന്നെ മണക്കാടുള്ള സ്വകാര്യ മൃഗാശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തി. ഏതാനും ദിവസത്തിനുള്ളില്‍ പരുക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് മഞ്ചുവും കീര്‍ത്തിദാസും പറഞ്ഞു. ഇപ്പോഴെത്തിച്ച നായയുള്‍പ്പെടെ പലവിധ കാരണങ്ങളാല്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ചതും പരുക്കേറ്റതുമായ ഒരു ഡസനോളം നായകളെ ഇവര്‍ സംരക്ഷിക്കുന്നുണ്ട്. ആരെങ്കിലുമൊക്കെ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായത്തോടെയാണ് ഇരുവരും നായകളെ സംരക്ഷിക്കുന്നത്.
Follow us on :
More in Related News
Please select your location.