Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 23:41 IST
Share News :
തൊടുപുഴ: സിനിമാ പ്രവർത്തകരെ ഉപദ്രവിച്ച കേസിൽ സർക്കിൾ ഇൻസ്‌പെക്ടർക്ക് മുമ്പാകെ കീഴടങ്ങിയ പ്രതിയെ സബ് ഇൻസ്‌പെക്ടർ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. നഗരത്തിലെ ബാറിലുണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായി ലോഡ്ജ് മുറിയിലെത്തി സിനിമാ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിലെ പ്രതിയായ കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയിൽ ടി. അമൽദേവിന് കസ്റ്റഡി മർദ്ദനമേറ്റതായാണ് പരാതി. ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട അമൽദേവ് ബുധനാഴ്ച വൈകിട്ട് അഭിഭാഷകനുമൊത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി സർക്കിൾ ഇൻസ്‌പെക്ടർക്ക് മുമ്പാകെ കീഴടങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പ്രിൻസിപ്പൽ എസ്.ഐ എൻ.എസ് റോയി ചിലകാര്യങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞ് അമൽദേവിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് അഭിഭാഷകനായ സാലു ബാഹുലേയൻ പറഞ്ഞു. തുടർന്ന് ബുധനാഴ്ച വൈകിട്ടും വ്യാഴം രാവിലെയും ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസ് കൂടെയുണ്ടായിരുന്നതിനാൽ പേടി കാരണം ശരീരത്തിന് വേദനയുണ്ടെന്നതല്ലാതെ എസ്.ഐ മർദ്ദിച്ച വിവരം അമൽദേവ് പറഞ്ഞില്ല. തുടർന്ന് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ മർദ്ദനമേറ്റ കാര്യം അമൽദേവ് മജിസ്‌ട്രേറ്റിനോട് പറഞ്ഞു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഒരു മണിക്കൂറിലേറെ വൈകിയതെന്തിനാണെന്ന് മജിസ്ട്രേറ്റ് പൊലീസിനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് നാലാം തീയതി വരെ റിമാൻഡ് ചെയ്ത അമൽദേവിനെ അശുപത്രിയിലെത്തിക്കണമെന്ന് മുട്ടം സബ് ജയിലിലെ പൊലീസിന് മജിസ്‌ട്രേറ്റ് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ച് അമൽദേവിനെ വൈദ്യ പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അമൽദേവിനെ വീണ്ടുമെത്തിച്ച് ഓർത്തോ വിഭാഗത്തിലെ ഡോക്ടറെ കാണിക്കണമെന്ന് നിർദ്ദേശിച്ച ശേഷം ജയിലിലേക്ക് മടക്കി. അതേസമയം സംഭവം കെട്ടിച്ചമച്ചതാണെന്നും തൊടുപുഴ പൊലീസ് പ്രതികളെ ആരെയും മർദ്ദിച്ചിട്ടില്ലെന്നും തൊടുപുഴ സി.ഐ പറഞ്ഞു. ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതായും ഉപജീവനമാർഗമായ കട തുറക്കരുതെന്ന് വെല്ലുവിളിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം ഇതേ സബ് ഇൻസ്‌പെക്ടർക്കെതിരെ പരാതി ഉയർന്നിരുന്നു.
മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒരാള്‍ കീഴടങ്ങി
സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തില്‍ വിനു (43), 10-ാം പ്രതി താഴ്ചയില്‍ സുധീഷ് (27), നാലാം പ്രതി
മുതലക്കോടം ഈന്തുങ്കല്‍ വീട്ടില്‍ ജഗന്‍ ജോര്‍ജ്ജ് (51) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അമല്‍ദേവ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിന്നീട് പൊലീസ് പിടികൂടുകയായിയിരുന്നു. കഴിഞ്ഞ 13ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിനിമയില്‍ ആര്‍ട് ജീവനക്കാരാണിവര്‍. സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റ് നിര്‍മാണത്തിന് തൊടുപുഴയിലെത്തിയതായിരുന്നു ഇവര്‍. രണ്ട് ലോഡ്ജുകളിലായി ആറ് പേരാണ് താമസിച്ചിരുന്നത്. ഇവരില്‍ തൊടുപുഴ ഗവ. ബോയ്‌സ് സ്‌കൂളിനടുത്ത് താമസിച്ചിരുന്നവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുഡ്‌സ് വാഹന ഡ്രൈവറായ അമല്‍ദേവുമായുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കേസില്‍ 14 പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു.
Follow us on :
More in Related News
Please select your location.