Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 10:12 IST
Share News :
മലപ്പുറം : മാരക ലഹരി മരുന്നായ 230 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസ്സിലെ പ്രതികളെ കസ്റ്റഡി വിചാരണ നടത്തി പ്രതികള്‍ക്ക് 30 വര്‍ഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം വീതം അധിക തടവും ശിക്ഷ വിധിച്ചു.
2021 സപ്റ്റംബർ മൂന്നാം തിയതി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചമ്രവട്ടം പാലത്തിന് സമീപം വെച്ച് പ്രതികളായ പാലക്കാട് ആലത്തൂര്‍ സ്വദേശി പാലതൊടി മനോഹരന്‍ (32), തൃശ്ശൂര്‍ ആളൂര്‍ സ്വദേശി ആത്തി പാലത്തില്‍ വീട്ടിൽ ദിനേശ് (37), തൃശ്ശൂര്‍ മാതൂര്‍ സ്വദേശി വട്ടപ്പറമ്പന്‍ ബിനീദ് (31) എന്നിവരാണ് അമിതാദായത്തിന് വേണ്ടി വില്‍പനയ്ക്കായി KA-19-AC-5881 നമ്പര്‍ ലോറിയില്‍ കടത്തി കൊണ്ടുവരുകയായിരുന്ന 230 കിലോഗ്രാം കഞ്ചാവ് തിരൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മഞ്ചേരി NDPS കോടതി ജഡ്ജ് എം.പി ജയരാജ് ആണ് ഒന്നും മൂന്നും പ്രതികളെ ശിക്ഷിച്ചത്. U/s 20(b)(ii)(C) NDPS Act പ്രകാരം 15 വര്‍ഷം വീതം കഠിന തടവും, 1 ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ 6 മാസം വീതം അധിക തടവും, U/s 20(b)(ii)(C) and 29 of NDPS Act പ്രകാരം 15 വര്‍ഷം വീതം കഠിന തടവും, 1 ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ 6 മാസം വീതം അധിക തടവും. എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിക്കും.
അറസ്റ്റ് ചെയ്ത തിയതി മുതല്‍ ഈ പ്രതികള്‍ ജാമ്യം ലഭിക്കാതെ വിയ്യൂര്‍ സെന്‍റര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുകയാണ്. രണ്ടാം പ്രതിക്ക് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു.
തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ ജിജോ എം ജെ ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി. പത്ത് സാക്ഷികളെ വിസ്തരിച്ച്
39 രേഖകളും 5 മെറ്റീരിയല്‍ ഒബ്ജക്റ്റുകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസണ്‍ വിംഗിലെ GSI സുരേഷ്ബാബുവാണ് പ്രോസിക്യൂഷനെ സഹായിച്ചത്.
Follow us on :
Tags:
More in Related News
Please select your location.