Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 11:14 IST
Share News :
തിരൂരങ്ങാടി : കരുണ ഹോസ്പിറ്റലിന്റെ നിയമവിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ പള്ളിപ്പടി ജനകീയ സമിതിയുടെ നേതൃത്വത്തിൽ 3-ാം ഘട്ട സമരം സംഘടിപ്പിച്ചു. ദ്രവ മാലിന്യങ്ങൾ പരന്നൊഴുകി പരിസരത്തെ വീടുകളിലെ കിണറുകൾ മലിനമായതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥ അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനവും, സമരപ്പന്തൽ ഉദ്ഘാടനവും സംഘടിപ്പിച്ചത്.
ആശുപത്രിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതിന് എതിരെ ഹോസ്പിറ്റൽ മാനേജ്മെൻ്റ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങി യിരിക്കുകയാണ്. പിസിബിയെ സ്വാധീനിച്ച് നേടിയെടുത്തിട്ടുള്ള പ്രവർത്തനാനുമതി റദ്ദ് ചെയ്യണമെന്നും, ബയോമെഡിക്കൽ വേസ്റ്റ് ഉൾപ്പടെയുള്ള ദ്രവ മാലിന്യങ്ങൾ ബാക്ടീരിയകളും ഒഴുക്കിവിട്ട് പരിസരത്തെ വീടുകളിലെ കിണറുകൾ മലിനമാക്കിയ ആശുപത്രി മാനേജ്മെൻ്റിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും സമരപ്പന്തൽ ഉദ്ഘാടനം ചെയ്ത സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ഉസ്മാൻ അലി പുളിക്കലകത്ത് ആവശ്യപ്പെട്ടു.
കരുണാ മാനേജ്മെന്റിന്റെ ധിക്കാര ദ്രാഷ്ട്യ മനോഭാവത്തിനെതിരെ തുടർന്നും സമരങ്ങൾ സംഘടിപ്പിക്കുമെന്നും നിയമ പോരാട്ടങ്ങൾ തുടരുമെന്നും അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രി ക്കെതിരെ ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും സംയുക്ത സമരസമിതി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ പറഞ്ഞു. ഇതിനോടകം തന്നെ നഗരസഭ പിഴ ഈടാക്കുകയും ഫുഡ് ആന്റ് സേഫ്റ്റി പിഴ അടവാക്കാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.ഇത്രയേറെ നിയമലംഘനങ്ങൾ തുടർന്നിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥ അധികാരികളുടെ നിലപാടിൽ ദുരിധ ബാധിതരുടെ ശക്തമായ പ്രതിഷേധം ഇരമ്പി.
അനിശ്ചിതകാല സമരപ്പന്തൽ ഉസ്മാൻ അലി പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എം പി സ്വാലിഹ് തങ്ങൾ അധ്യക്ഷം വഹിച്ചു,കുഞ്ഞഹമ്മദ് പാലക്കാട്ട്, മുനീർ പി ഒ,ഷൗക്കത്തലി തങ്ങൾ എംപി,കുഞ്ഞി മുഹമ്മദ് ചപ്പങ്ങത്തിൽ,എംഎ റഹീം,ഹംസ പികെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ:റഫീഖ് പി സ്വാഗതവും,സമീർ കൊണ്ടാണത്ത് നന്ദിയും പറഞ്ഞു.
പ്രതിഷേധ മാർച്ചിന് ഷാജഹാൻ വി പി, അഷ്റഫ് ടി എം, ശിഹാബ് കെ, അസീസ് പി കെ തുടങ്ങിയവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.