Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനാല്‍ വെള്ളമെത്തിയില്ല, കാര്‍ഷിക വിളകള്‍ ഉണക്കു ഭീഷണിയില്‍

21 Feb 2026 11:56 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

മറ്റത്തൂര്‍: ഇറിഗേഷന്‍ കനാലില്‍ വെള്ളം തുറന്നുവിടാന്‍ വൈകുന്നതുമൂലം മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോരമേഖലയില്‍ ജലക്ഷാമം രൂക്ഷമായി. മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ കടന്നുപോകുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും കിണറുകള്‍ വറ്റിവരണ്ടു കിടക്കുകയാണ്.  കുളങ്ങളിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നുപോയിട്ടുണ്ട്. കിണറുകളേയും കുളങ്ങളേയും ആശ്രയിച്ച് ജലസേചനം നടത്തുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ദിവസങ്ങളോളം ജലസേചനം നടത്താത്തത്തിനാല്‍ പലയിടത്തും കാര്‍ഷിക വിളകള്‍ ഉണക്കുഭീഷണിയിലായി. ഒരാഴ്ചയിലേറെ ജലസേചനം നടത്താതിരുന്നാല്‍ ജാതിമരങ്ങള്‍ക്ക് ഉണക്കം ബാധിക്കുമെന്നതിനാല്‍ ജാതികര്‍ഷകരാണ് വെള്ളമില്ലാത്തതു മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. ഒമ്പതുങ്ങല്‍,ചുങ്കാല്‍,കുഞ്ഞാലിപ്പാറ എന്നിവിടങ്ങളിലും കനാല്‍വെള്ളമില്ലാത്തതിനാല്‍ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. മറ്റത്തൂര്‍ കനാലിന്റെ ശാഖയായ മൂന്നുമുറി ഉപകനാലിന്റെ ആയക്കെട്ടു പരിധിയിലും കിണറുകള്‍ വറ്റിതുടങ്ങി. എത്രയും കനാലിലേക്ക്കവെള്ളം തുറന്നുവിട്ട് ജലക്ഷാമം പരിഹാരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു


Follow us on :

More in Related News