Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 20:10 IST
Share News :
പുന്നയൂർക്കുളം:സാഹിത്യസമിതി വാർഷികവും,മാധവിക്കുട്ടി പുരസ്കാര സമർപ്പണവും ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് കുന്നത്തൂര്‍ പി.എം.പാലസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സാഹിത്യസമിതിയുടെ പ്രഥമ മാധവിക്കുട്ടി പുരസ്കാരം എഴുത്തുകാരി ഡോ.കെ.ആര്.മീരക്ക് സമ്മാനിക്കും.25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.മലയാള സാഹിത്യത്തിന് പ്രമേയം കൊണ്ടും,പ്രയോഗം കൊണ്ടും വ്യത്യസ്ഥമായ തലം സൃഷ്ടിച്ച കെ.ആര്.മീരയുടെ സമഗ്ര സംഭാവനയാണ് സാഹിത്യ അക്കാദമി ചെയര്മാന് സച്ചിതാനന്ദന് ചെയര്മാന് ആയ ജൂറി പരിഗണിച്ചത്.മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സുഷമ മുഖ്യപ്രഭാഷണം നടത്തും.എന്‍.കെ.അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും.പുന്നയൂർക്കുളം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ സാഹിത്യസമിതി ഭാരവാഹികളായ പ്രസിഡൻ്റ് കെ.ബി.സുകുമാരന്‍,സെക്രട്ടറി ഉമ്മര്‍ അറക്കല്‍,ജോയിന്റ് സെക്രട്ടറി ദിവാകരന് പനന്തറ,ട്രഷറർ ഷാജന് വാഴപ്പുളളി എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.