Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പദ്ധതി തുകകൾ ലഭിക്കുന്നില്ല; താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു

13 Nov 2024 10:47 IST

Anvar Kaitharam

Share News :

പദ്ധതി തുകകൾ ലഭിക്കുന്നില്ല; താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു


പറവൂർ താലൂക്ക് ആശുപത്രിക്ക് ലഭിക്കുവാനുള്ളത് 1.72 കോടി


പറവൂർ: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാസപ് (ആർ എസ് ബി വൈ) കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യകിരണം ഫണ്ടുകൾ ലഭ്യമക്കാത്തത് മൂലം ഈ സ്കീമുകൾ വഴി ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ തടസ്സം നേരിടുന്നതായി നഗരസഭ.

2022 ഒക്ടോബർ മാസം മുതൽ 2024 ജൂലൈ മാസം വരെ 1 കോടി അറുപത് ലക്ഷം രൂപയോളം ലഭിക്കുവാനുള്ളത്. ഈ സ്കീം വഴി 31 താൽക്കാലിക ജീവനക്കാർക്ക് പ്രതിമാസ വേതനമായി 5 ലക്ഷം രൂപയോളം നൽകണം. സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നുമാണ് നൽകിയത്. ഒക്ടോബർ മുതൽ ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ മരുന്നുകൾ, ലാബ് റിയെജന്റ്സ് ലാബ് ടെസ്റ്സ്, മെഡിക്കൽ വേസ്റ്റ് നിർമാർജ്ജനം, മറ്റ് മെഡിസിൻസ് എന്നിവ നൽകാൻ പണം നൽകാൻ കഴിയാത്ത അവസ്ഥയാനുള്ളത്. യഥാസമയം പണം നൽകുവാൻ കഴിയാത്തത് മൂലം നീതി മെഡിക്കൽ സ്റ്റോറുകൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ വഴിയുള്ള മരുന്ന് വാങ്ങലുകളും തടസ്സപ്പെട്ടിരിക്കുകയാണ്. ആരോഗ്യ കിരണം, കരുണ്യ ബെനവേലന്റ് ഫണ്ടുകൾ പ്രകാരം നടത്തുന്ന സേവനങ്ങൾക്കും പണം ലഭിക്കാത്ത സാഹചര്യമാണുള്ളത്. 2024 സെപ്റ്റംബർ മാസം വരെ 11 ലക്ഷം രൂപ ഇനിയും ലഭിക്കുവാനുണ്ട്. ആരോഗ്യ കിരണം പദ്ധതിയുടെ അവസ്ഥയും വ്യതസ്തമല്ല. ആശുപത്രി വഴി നൽകി വരുന്ന ലാബ് സേവങ്ങൾ മാത്രമാണ് പൊതു ജനത്തിന് നൽകാൻ കഴിയുന്നത്. ഇത്തരത്തിൽ വിവിധ പദ്ധതികൾ പ്രകാരം ആശുപത്രിയിൽ നൽകി വരുന്ന സേവനങ്ങൾക്ക് ലഭിക്കുവാനുള്ള തുക അടിയന്തിരമായി ലഭിച്ചില്ലെങ്കിൽ ആശുപത്രിയുടെ തുടർ പ്രവർത്തനങ്ങളെയും സേവനങ്ങളെയും പ്രതികൂലമായി ബാധിക്കും. നിരവധി തവണ വകുപ്പ് മന്ത്രിക്കു വകുപ്പ് മേധാവികൾക്കും ഇതു സംബന്ധിച്ച് നിവേദനങ്ങൾ നൽകിയിട്ടും നാളിതു വരെ പരിഹാരം ഉണ്ടായിട്ടില്ലെന്ന് നഗര സഭ ചെയർമാൻ ബീന ശശിധരൻ പറ

ഞ്ഞു.

Follow us on :

More in Related News