Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 19:39 IST
Share News :
പട്ടണം കവലയിൽ അടിപ്പാതവരും: ഹൈബി ഈഡൻ എം.പി.
പറവൂർ: നിർമ്മാണത്തിലുള്ള ദേശീയ പാത 66ലെ പട്ടണം കവലയിൽ അടിപ്പാത യാഥാർത്ഥ്യമാക്കുമെന്ന് ഹൈബി ഈഡൻ എം.പി. ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോടൊപ്പം പട്ടണം കവലയിലെ നിർമ്മാണ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ മുസ് രിസ് പൈതൃക പദ്ധതിയുടെ ആസ്ഥാനവും ഏഷ്യയിലെ തന്നെ പ്രധാന മാരിടൈം മ്യൂസിയവും പട്ടണത്താണ്. ഈ പ്രാധാന്യം ഉൾക്കൊണ്ട് ബസുകൾക്ക് വരെ കടന്നു പോകാൻ കഴിയുന്ന അടിപ്പാതയാണുണ്ടാകേണ്ടതെന്ന് എം.പി. ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ദേശീയ പാത നിർമ്മാണത്തിൽ മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെയുള്ള ഭാഗത്തെ അപാകതകൾ താൻ പാർലമെന്റിൽ ഉന്നയിക്കുകയും ഉപരിതല ഗതാഗത മന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തതായി ഹൈബി പറഞ്ഞു.
സ്ഥലത്ത് എത്തിയ എം.പി.യോട് ജനകീയ സമര സമിതി നേതാക്കളായ കെ.വി . അനന്തൻ, എം.എ. റഷീദ്, രാജൻ, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എ. എസ്. അനിൽകുമാർ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുല്ല, ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് പി.എം.ബഷീർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി മുല്ലക്കര ഷാനവാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയ പറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. സുദർശനൻ, പി.ആർ. സൈജൻ, സാബു സുവാസ്, നീലാംബരൻ, ബാബു ചാക്കോ തുടങ്ങിയവർ കാര്യങ്ങൾ ധരിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.