Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മണർകാട് ചായ കുടിയ്ക്കാൻ നിർത്തിയ ലോറിയുടെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നു; വാഹനം മുന്നോട്ട് ഉരുണ്ടത് കണ്ട് ചാടിക്കയറുന്നതിനിടെ ഡ്രൈവർക്ക് വീണ് ദാരുണാന്ത്യം

13 Jun 2024 10:04 IST

CN Remya

Share News :

കോട്ടയം: കോട്ടയം മണർകാട് ചായ കുടിക്കാൻ നിർത്തിയ ലോറി മുന്നോട്ട് ഉരുണ്ടത് കണ്ട് ചാടിക്കയറുന്നതിനിടെ ഡ്രൈവർക്ക് വീണ് ദാരുണാന്ത്യം. ലോറിയ്ക്കും മതിലിനും ഇടയിൽ കുടുങ്ങി തിരുവനന്തപുരം സ്വദേശിയായ ലോറി ഡ്രൈവർ ചന്ദ്രദാസ് (68) ആണ് മരിച്ചത്. ലോറിയുടെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിന് കാരണമായത്.

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോട് കൂടി മണർകാട് പൗൾട്രി ഫാമിന് സമീപമായിരുന്നു അപകടം. കളത്തിപ്പടിയിലെ പാചകവാതക ഏജൻസിയിലേയ്ക്ക് സിലിണ്ടറുമായി വരികയായിരുന്നു ലോറി.

എറണാകുളത്ത് നിന്നും നിറച്ച സിലിണ്ടറുമായി എത്തിയ ലോറി ഡ്രൈവർ ചായ കുടിക്കുന്നതിനായാണ് പൗൾട്രി ഫാമിന് സമീപത്തെ തട്ട് കടയിൽ ലോറി നിർത്തിയത്. ലോറി നിർത്തി പുറത്തിറങ്ങി നടക്കുന്നതിനിടെ ലോറി മുന്നോട്ട് ഉരുണ്ട് നീങ്ങുകയായിരുന്നു. ഓടിയെത്തിയ ചന്ദ്രദാസ് ലോറിയുടെ ക്യാബിൻ വഴി ചാടി ഉള്ളിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ ലോറി സമീപത്തെ മതിലിനോട് ചേർന്ന് വന്നപ്പോൾ ചന്ദ്ര ദാസ് ഇതിനിടയിൽ പെട്ട് തൽക്ഷണം മരണം സംഭവിച്ചു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനം മാറ്റി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ സമീപത്തെ കടയുടെ ഭിത്തിയും ബോർഡും തകർന്നിട്ടുണ്ട്.

Follow us on :

More in Related News