Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏത് നിമിഷവും തകർന്ന് വീഴാൻ സാധ്യതയുള്ള കൂരയിൽ ക്യാൻസറിനോട് പടവെട്ടി കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശിക്ക് ഒടുവിൽ ആശ്വാസം.

17 May 2024 20:34 IST

santhosh sharma.v

Share News :

വൈക്കം: ഏത് നിമിഷവും തകർന്ന് വീഴാൻ സാധ്യതയുള്ള, മേൽക്കൂര പാതി വീണ വീട്ടിൽ,ക്യാൻസറിനോട് പടവെട്ടി കഴിഞ്ഞിരുന്ന മുളക്കുളം ഗ്രാമപഞ്ചായത്ത് 11-ാം വാർഡായ പൂഴിക്കോൽ തടത്തിൽ സേവ്യർ എന്ന 60 കാരൻ്റെ ദയനീയാവസ്ഥയ്ക്ക് പരിഹാരമായി. തലയോലപ്പറമ്പ് പൊതിയിൽ പ്രവർത്തിക്കുന്ന സേവാഗ്രാമിലെ ആവേദന ഭവൻ്റെ ഡയറക്ടർ മങ്ങര അച്ചനെ കണ്ട്

പെരുവ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ കാരിക്കോട് കൈമാലിൽ കെ.ജെ രാജുവും

പൊതു പ്രവർത്തകനായ ടി.എം സദനും

മറ്റും ചേർന്ന് വിവരം ധരിപ്പിച്ചതോടെയാണ് പരിഹാരമായത്. സേവ്യറിനെ ചികിത്സയും മറ്റും ആവേദന ഭവൻ ഏറ്റെടുക്കുകയായിരുന്നു.

തടി പണിക്കാരനായിരുന്ന സേവ്യറിന് ഒരു വർഷം മുമ്പാണ് തൊണ്ടയിലും,വായിലും ക്യാൻസർ പിടിപ്പെട്ടത്.ഇതോടെ വരുമാന മാർഗ്ഗം നിലച്ചു. സേവ്യറിൻ്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുവാൻ ഭാര്യ സെലീന ഏറെ പാടുപെടുകയായിരുന്നു.

സേവ്യറിൻ്റെയും കുടുംബത്തിൻ്റെയും ദയനീയവസ്ഥ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.ഇത് അറിഞ്ഞതോടെയാണ് സേവ്യറിൻ്റെ താമസത്തിനും ചികിത്സയ്ക്കും പരിഹാരമായത്.

Follow us on :

More in Related News