Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജവഹർ ബാൽ മഞ്ച് കുന്ദമംഗലം ബ്ലോക്ക്‌ കമ്മിറ്റി ക്വിസ്സ് മൽസരം സംഘടിപ്പിച്ചു

22 Aug 2024 20:17 IST

Basheer Puthukkudi

Share News :

കുന്നമംഗലം: ജവഹർ ബാൽ മഞ്ച് കുന്ദമംഗലം ബ്ലോക്ക്‌  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരം നടത്തി.ജെ സി ഡാനിയേൽ കാവ്യ ശ്രേഷ്ഠ അവാർഡ് ജേതാവും സാംസ്കാരിക സാഹിതി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കവിയുമായ ദിനേശ് കാരന്തൂർ ക്വിസ്സ് മത്സരം ഉൽഘടനം ചെയ്തു. ബ്ലോക്ക്‌ ചെയർമാൻ അരുൺലാൽ.കെ അധ്യക്ഷത വഹിച്ചു. ജെ ബി എം സംസ്ഥാന കോർഡിനേറ്റർ പി. ഷമീർ മുഖ്യ പ്രഭാഷണം നടത്തി. ജവഹർ ബാൽ മഞ്ച് ജില്ലാ പ്രസിഡന്റ്‌ അനുഗ്രഹ മനോജ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ മുഹമ്മദ്‌ സഫ്‌വാൻ, ഫെൻസ ലസിൻ, ഹരിദേവ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ മാനസ് ഒ ഡി, മെഹ്‌റ ഫാത്തിമ, വൈഗ ലക്ഷ്മി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ ഡിലൻ ജി ഗണേഷ്, ആയിഷ ഹാനിയ, ഫിൽസ ഫാത്തിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മണ്ഡലം  കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ സി വി സംജിത് സമ്മാനദാനം നടത്തി .ക്വിസ്‌ മത്സരത്തിന് ഗഫൂർ മാസ്റ്റർ എളേറ്റിൽ നേതൃത്വം നൽകി. മനിൻലാൽ , വിഷ്ണു, അസീസ് പിലാശ്ശേരി, സൽമാൻ, തേജസ് ഷാജി, ജനാർദ്ധനൻ എന്നിവർ സംസാരിച്ചു

Follow us on :

More in Related News