Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളത്തിലായ വ്യാപാരികളെ സംരക്ഷിക്കണം: മർച്ചൻ്റ്സ് അസോസിയേഷൻ

31 May 2024 18:15 IST

Anvar Kaitharam

Share News :

വെള്ളത്തിലായ വ്യാപാരികളെ സംരക്ഷിക്കണം: മർച്ചൻ്റ്സ് അസോസിയേഷൻ


പറവൂർ: മഴക്കെടുതിയിൽ വെള്ളത്തിലായ പറവൂർ മേഖലയിലെ വ്യാപാരികളെ സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വെെസ് പ്രസിഡൻ്റും പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റുമായ കെ ടി ജോണി ആവശ്യപ്പെട്ടു.

ദേശീയപാത 66 ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നീരൊഴുക്കുകൾ തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. മൂത്തകുന്നം മുതൽ വരാപ്പുഴ വരെ നൂറോളം വ്യാപാരികളാണ് പുതിയ പാതയുടെ നിർമ്മാണത്തിനായി നഷ്ടപരിഹാരം പോലുമില്ലാതെ കുടിയൊഴിപ്പിക്കപ്പെട്ടത്. ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട ഇവരുടെ പുനരധിവാസം സർക്കാരിൻ്റെ അജണ്ടയിൽ പോലുമില്ല. അവശേഷിക്കുന്ന കച്ചവടക്കാരിൽ ഏറെയും പാത നിർമ്മാണത്തിൻ്റെ കെടുതികൾക്ക് ഇരയായിരിക്കുകയാണ്. കാലവർഷം എത്തുംമുമ്പെ പെയ്ത മഴയിൽ മൂത്തകുന്നം, വടക്കേക്കര, പെരുമ്പടന്ന, പറവൂർ ടൗൺ, ചെറിയപ്പിള്ളി, കൂനമ്മാവ്, വരാപ്പുഴ പ്രദേശങ്ങളിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. സ്കൂൾ തുറക്കൽ കച്ചവടത്തിനായി കരുതിയ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നശിച്ചത്. സ്ഥാപനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. നാശനഷ്ടങ്ങൾക്കിരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശാശ്വത പരിഹരിഹാരം കാണുന്നതിനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോണി ആവശ്യപ്പെട്ടു.


Follow us on :

More in Related News